
സി.പി.ഐയില്‍ പൊട്ടിത്തെറി, മുൻ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ പാർട്ടി വിട്ടു

ഗുരുവായുര്‍: സി.പി.ഐയില്‍ പൊട്ടിത്തെറി സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രൻ പാർട്ടി വിട്ടു. പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. വത്സരാജിനും സഹോദരനുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഭിലാഷ് വി. ചന്ദ്രൻ സി.പി.ഐ ബന്ധം ഉപേക്ഷിച്ചത്. നിലവിൽ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം, പ്രവാസി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

കെ.കെ. വത്സരാജിനെയും അദ്ദേഹത്തിന്റെ സഹോദരനും നിലവിലെ പതിനേഴാം വാർഡ് സ്ഥാനാർത്ഥിയുമായ കെ.കെ. ജ്യോതി രാജിനെയും ലക്ഷ്യമിട്ടാണ് അഭിലാഷ് വി. ചന്ദ്രന്റെ പ്രധാന ആരോപണങ്ങൾ. “കെ.കെ. വത്സരാജും സഹോദരനും പാർട്ടിയുടെ അധികാരത്തണലിൽ നിന്നുകൊണ്ട് പാർട്ടിയെ സാധാരണ ആളുകളിൽ നിന്നും അകറ്റി, പാർട്ടിയെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് നടതുന്നത് എന്ന് ആരോപിച്ചു
അഭിലാഷ് ചന്ദൻ 2021 ഒക്ടോബർ 26 നു സംസ്ഥാന കണ്ട്രോൾ കമ്മീഷനിൽ പരാതി നൽകിയിരുന്നു .പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിച്ചിട്ടുള്ളതെന്നും അതിനാൽ ഡി സി പരിശോധിച്ച് അവശ്യ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞ കൺട്രോൾ കമ്മീഷൻ ഡി സി ക്ക് പരാതി കൈമാറിയിരുന്നു ഇതിലൊന്നും ഒരു നടപടിയും ജില്ലാ കമ്മറ്റി സ്വീകരിച്ചില്ല എന്നാണ് അറിയാൻ കഴിയുന്നത് ഇതിനെ തുടർന്നുള്ള നിരാശയാണ് അഭിലാഷ് ചന്ദ്രന്റെ രാജിയിൽ എത്തിയത്

സി.പി.ഐയിലെ ഒരു മുൻനിര നേതാവ് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി വിട്ടത് തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഇറങ്ങിയഗുരുവായൂരിലെ ഇടത് മുന്നണിക്ക് വലിയ ഷോക്ക് ആണ് നൽകിയത്
