Header 1 vadesheri (working)

വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദത്തിന്റെ തടവറ പൊളിച്ച് സി പി ഐ , മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

“ഗുരുവായൂർ : വൈരുദ്ധ്യാധിഷ്ടി ത ഭൗതിക വാദത്തിന്റെ കെട്ട് പാടുകൾ വലിച്ചെറിഞ്ഞ് സി പി ഐ. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തങ്ങളും ഈശ്വര വിശ്വാസികൾ ആണെന്ന നിലപാട് ഇപ്പോൾ വ്യക്തമാക്കിയത് . 2006ൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന സി.പി.ഐ നേതാവ് ജോസ് ബേബി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ തുലാഭാരം നടത്തിയത് പാർട്ടിക്കകത്ത് വിവാദമായിരുന്നു. അ​ദ്ദേഹത്തോട് പാർട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു

First Paragraph Rugmini Regency (working)

ആനത്താവളത്തിലെ സുഖചികിത്സ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ മന്ത്രി ദർശനം നടത്തിയത്. ഭർത്താവ് ഡി. സുകേശനോടൊപ്പമാണ് മന്ത്രിയെത്തിയത്. സി.പി.ഐ നേതാവും ലൈബ്രറി കൗൺസിൽ ഭാരവാഹിയുമാണ് സുകേശൻ. നാലമ്പലത്തിനകത്ത് ദർശനം നടത്തിയ ശേഷം ഉപദേവൻമാരെയും തൊഴുതാണ് മടങ്ങിയത്. പ്രധാനവ്യക്തികൾ ദർശനത്തിനെത്തിയാൽ വാർത്തകുറിപ്പും ചിത്രവും നൽകാറുള്ള ദേവസ്വം പക്ഷേ, മന്ത്രിയുടെ ദർശനവിവരം പുറത്തുവിട്ടില്ല

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം മന്ത്രിയായിരിക്കുമ്പോൾ കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തിയത് പാർട്ടിയെ ചൊടിപ്പിച്ചരുന്നു . മുഖ്യ മന്ത്രി പിണറായി വിജയൻ ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ക്ഷേത്രത്തിനകത്തേക്ക് നോക്കി നിന്നതല്ലാതെ അകത്തേക്ക് കടക്കാൻ തയ്യാറായില്ല ഇപ്പോഴത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും പല തവണ ദേവസ്വം പരിപാടികൾക്കെത്തിയെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടില്ല . വി.എസ് മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരിക്കെ ജലശുദ്ധീകരണ സംവിധാനം ഉദ്ഘാടനം ചെയ്യാൻ മാത്രമാണ് ജി. സുധാകരൻ ക്ഷേത്രത്തിന് അകത്ത് കടന്നത്. അതെ സമയം വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദം പ്രായോഗികമല്ലെന്ന് സി പിഎം നേതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു