നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി
തൃശൂർ : നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി വിധിച്ചു തൃശൂർ കണിമംഗലം പ്രസിഡണ്ട് അവന്യൂവിലെ മിനി ഇ എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി ഉണ്ടായത് . തൃശൂരിലെ ഫ്രിഡ്ജ് ഹൗസിൽ നിന്ന് ഒരു ഡിഷ് വാഷർ വാങ്ങിയപ്പോൾ ബിസിനസ്സ് പ്രൊമോഷൻ്റെ ഭാഗമായി ഡാറ്റ കേരളയുടെ നറുക്കെടുപ്പ് കൂപ്പൺ നൽകിയിരുന്നു . ഈ കൂപ്പണിന് നാനോ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് കമ്പനി വിളിച്ചു അറിയിക്കുകയും ചെയ്തു .
എന്നാൽ കൂപ്പൺ നഷ്ടമായതിനാൽ സമ്മാനം നല്കാൻ കഴിയില്ലെന്ന നിലപാട് ആണ് കമ്പനി സ്വീകരിച്ചത് . ഇതിനെതിരെ ഉപ ഭോക്തൃ കോടതിയിൽ ഹർജി നല്കുകയായിരിന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷിയുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി പരാതിക്കാരിയിൽ നിന്ന് ഇൻ ഡെമ് നിറ്റി കം സെക്യൂരിറ്റി ബോണ്ട് സ്വീകരിച്ച് നറുക്കെടുപ്പിലൂടെ ലഭിച’ നാനോ കാർ പരാതിക്കാരിക്ക് ഒരു മാസത്തിനുള്ളിൽ നല്കുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരിക്ക് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി