Header 1 = sarovaram
Above Pot

യുവതിക്ക് പരിക്കേറ്റ സംഭവം, തൃശൂര്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: തൃശൂരില്‍ കൊടിതോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്ദേശം നല്കി്. തല്ക്കാലം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും സാധാരണക്കാരനാണ് കൊടിതോരണം കെട്ടിയതെങ്കില്‍ കേസെടുക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുപോലും അവിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക പോലും ഉണ്ടായില്ലെന്നും കോടതി വിമര്ശിച്ചു. 

Astrologer

കോടതിയുടെ വിമര്ശിനത്തിന് രാഷ്ട്രീയനിറം നല്കേ;ണ്ടതില്ല. പാതയോരത്ത് ആരു കൊടിതോരണം കെട്ടിയാലും അത് തെറ്റാണ്. എന്തുകൊണ്ട് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. റോഡിലെ കൊടിതോരണങ്ങള്‍ മാറ്റണമെന്ന ഉത്തരവ് പാലിക്കുന്നില്ലെന്നും കോടതി വിമര്ശിച്ചു.

ജനുവരി 12 ന് കോർപ്പറേഷൻ സെക്രട്ടറി വീണ്ടും നേരിട്ട് ഹാജരാകാനും കോടതി നിര്ദേശിച്ചു. കിസാന്സ്ഭ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ച് റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങിയാണ് അഭിഭാഷകയായ കുക്കു ദേവകിക്ക് പരിക്കേറ്റത്. തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്

അയ്യന്തോൾ/പുഴക്കൽ റോഡിൽ കെട്ടിയ അരങ്ങ് നൂൽ കുടുങ്ങിയാണ് യുവതി വീണതെന്നും ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെതാണെന്നുമാണ് കോർപറേഷന്റെ വാദം. കിസാൻ സഭയ്ക്ക് അരങ്ങ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നും ഫ്ലക്സ് വെക്കാൻ മാത്രമായിരുന്നു അനുമതി നൽകിയതെന്നും കോർപറേഷൻ കോടതിയിൽ വ്യക്തമാക്കി

Vadasheri Footer