Post Header (woking) vadesheri

കൺസോളിന്റെ വാർഷികം 17ന് ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 16-ാം വാർഷികം വിവിധപരിപാടികളോടെ നവംബർ 17ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കൃഷ്ണപിള്ള നഗറിൽ വൈകീട്ട് 4.30 ന് നടക്കുന്ന വാർഷികാഘോഷം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിക്കും. കൺസോളിന്റെ നേതൃത്വത്തിൽ 500 ൽപ്പരം വൃക്കരോഗികൾക്കായി 75000 ത്തോളം ഡയാലിസിസ് സഹായങ്ങൾ നൽകിയിട്ടുണ്ട്. വാർഷിക പരിപാടികളോടനുബന്ധിച്ച് യൂനുസ് ബാവയും നഫല സാജിദും സംഘവും അവതരിപ്പിക്കുന്ന “മെഹ്ഫിൽ സന്ധ്യ “സംഗീത നിശ അരങ്ങേറും.

ഭാരവാഹികളായ ഹക്കിം ഇമ്പാർക്ക്, സി.എം ജനീഷ്, ജമാൽ താമരത്ത്, പി.എം അബ്ദുൾഹബീബ്, വി. കാസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)