Header 1 vadesheri (working)

കൺസോൾ  പതിനാറാം വർഷത്തിലേക്ക്

Above Post Pazhidam (working)

ഗുരുവായൂർ : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 16)o വാർഷികാഘോഷം കൃഷ്ണപിള്ള സ്ക്വയറിൽ വെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാബല്യത്തിൽ വരാൻ പോകുന്ന ദേവസ്വം ആശുപത്രിയിൽ ഒരു നിലം ഡയാലിസിസ് രോഗികൾക്ക് മാത്രമായി ഒരുക്കുമെന്ന് ചെയർമാൻ ആഘോഷവേളയിൽ അറിയിച്ചു. കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി കെ ഹക്കിം ഇമ്പാറക്ക് ആമുഖപ്രഭാഷണം നടത്തി. കൺട്രോൾ ജനറൽ സെക്രട്ടറി പി എം അബ്ദുൽഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോ. സൗജാദ്, ദയ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ വി കെ അബ്ദുൽ അസീസ്, ഹൈമ ഹോംക്കെയർ ചെയർമാൻ ഡോ.കെ കെ മോഹനൻ , ഐ.ഡി.ബി.ഐ ബാങ്ക് മാനേജർ പി ആർ അനന്തപത്മനാഭൻ, മലങ്കര സെന്റ് ജോസഫ് ഹോസ്പിറ്റൽ കെ പി സാക്സൺ, ഗുരുവായൂർ ശ്രീപതി അസോസിയേറ്റ്സ് സുന്ദരൻ ഭാസ്കർ, രഞ്ജിത്ത്, പി പി അബ്ദുൽസലാം, പി വി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എം ജനീഷ് സ്വാഗതവും കൺസോൾ ട്രഷറർ വി കാസിം നന്ദിയും അറിയിച്ചു. തുടർന്ന് യൂനസ് ബാവയും നഫ് ല യും നയിക്കുന്ന മെഹഫിൽ സന്ധ്യയും ഉണ്ടായി.

Second Paragraph  Amabdi Hadicrafts (working)