Post Header (woking) vadesheri

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സാന്ത്വനസംഗമം മിസ്‌റിയ മുസ്താഖ് ഉൽഘാടനം ചെയ്തു .

Above Post Pazhidam (working)

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പന്ത്രണ്ടാം വാർഷികവും സാന്ത്വനസംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
മിസിരിയ മുസ്താഖലി ഉത്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് സി.കെ. ഹക്കിം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു.

Ambiswami restaurant

വൃക്ക രോഗികൾക്കുള്ള ഡയലൈസറുകളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട്
ടി.വി.സുരേന്ദ്രൻ നിർവഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട്
ജാസ്മിൻ, ചാവക്കാട് നഗരസഭ പ്രതിപകഷ നേതാവ് കെ.വി.സത്താർ, ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർപേഴ്സൺ മൈമൂന ഹംസ, ശിവശങ്കരൻ ഗുരുവായൂർ, ഐ.എം ഗ്ലോബൽ ഫ്രണ്ട്ഷിപ്പ് വാട്സ്ആപ് ഗ്രൂപ്പ് അംഗം വി. എൻ സാദിക്കലി, വിവിധ ചാപ്റ്ററുകളുടെ പ്രതിനിധികളായി പി.വി.ഷാജി (കുവൈറ്റ്), ടി. പി .ഫൈസൽ (ദുബൈ), രാജൻ മാക്കൽ (ഒമാൻ), കെ.കെ.സിദ്ധീഖ് (അബുദാബി) എന്നിവർ ആശംസകൾ അർപ്പിച്ചു,

Second Paragraph  Rugmini (working)

കൺസോൾ കെയർ സെന്ററിനെ കുറിച്ച് ക്ലിനിക്കൽ കോഡിനേറ്റർ വി.എം .സുകുമാരൻ വിശദീകരിച്ചു, കൺസോൾ ട്രഷറർ വി.കാസിം സ്വാഗതവും
ഗ്ലോബൽ കോർഡിനേറ്റർ സി.എം. ജെനിഷ് നന്ദിയും പറഞ്ഞു.

Third paragraph

കെ.ഷംസുദീൻ, ജമാൽ താമരത്ത്, .പി .വി അബ്ദു, അബ്ദുൽ ലത്തീഫ് അമ്മെങ്കര, കെ.എം റഹ്മത്തലി, അഡ്വ: സുജിത് അയ്നപുള്ളി, ധന്യ സുദർശൻ, സൈനബ ബഷീർ, ഹാഷിർ ഹാറൂൺ എന്നിവർ നേതൃത്വം നൽകി.