Header 1 vadesheri (working)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായുർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ഗുരുവായൂർ ,പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ത്രിവർണ്ണ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. – തുടർന്ന് സ്വാതന്ത്രസമര സേനാനിയും, ഗുരുവായുർ ക്ഷേത്രപ്രവേശന സത്യാഗ്രഹ വളണ്ടറിയുമായിരുന്ന പുതുശ്ശേരി കുട്ടപ്പമാസ്റ്ററുടെ വസതി പരിസരത്ത് നിന്ന് ” എൻ്റെ പാർട്ടി എൻ്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് പതാക നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠന് നൽകി പദയാത്രയ്ക്ക് തുടക്കം കുറിച്ചു

First Paragraph Rugmini Regency (working)

പദയാത്ര നഗരം ചുറ്റി കിഴക്കെ നട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു – ബ്ലോക്ക് ഭാരവാഹികളായ ശശി വാറനാട്ട്, പി.ഐ. ലാസർ, പി.കെ.രാജേഷ് ബാബു, ശിവൻ പാലിയത്ത്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട്മേഴ്സി ജോയ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ്, രഞ്ജിത്ത് പാലിയത്ത്, ടി.എൻ.മുരളി, വി.കെ.ജയരാജ്, വി.എസ്.നവനീത്, ടി.വി.ക്യഷ്ണദാസ്, സുഷബാബു, ശശി വല്ലാശ്ശേരി, പ്രതീഷ് ഒടാട്ട്, വി.എ.സുബൈർ, മുരളി വിലാസ്, സി.കെ.ഡേവിസ്,എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
തമ്പുരാൻപടി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഷാജി പതാക ഉയർത്തി.
പെൻഷനേഴ്സ് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റർ സന്ദേശം നൽകി.
ബഷീർ പൂക്കോട് വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടത്തിയ പദയാത്രയിൽ
കെ. കെ. വിശ്വനാഥൻ, പി. കെ. മോഹനൻ, ഗോകുൽ ഗുരുവായൂർ, മഹേന്ദ്രൻ, ജീഷ്മ സുജിത്, സുബിഷ് കെ. ബി തുടങ്ങിയവർ നേതൃത്വം നൽകി