നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ മോചന യാത്ര
ചാവക്കാട് : നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന മാർച്ചിന്റെ മുന്നോടിയായി ചാവക്കാട് ഈസ്റ്റ് മേഖല കോൺഗ്രസ് സംഘടിപ്പിച്ച നഗരസഭ മോചന യാത്ര തെക്കൻ പാലയൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ വാർഡ് പ്രസിഡന്റ് സി എം മുജീബ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് സി എ ഗോപപ്രതാപൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.
യോഗത്തിൽ കെ വി സത്താർ,പി വി ബദറുദ്ധീൻ, ഷക്കീർ കരിക്കയിൽ, കെ എച് ഷാഹുൽ ഹമീദ്,നിഖിൽ ജി കൃഷ്ണൻ, തേർളി അശോകൻ,ജോയ്‌സി , ബീന രവി ശങ്കർ, ബേബി ഫ്രാൻസിസ്,ഫൈസൽ കാണാംപുള്ളി ഷാഹിദ മുഹമ്മദ് ഹിമ മനോജ് അനീഷ് പാലയൂർ,പി. വി പീറ്റർ, സുപ്രിയ,ദസ്ഥഗീർ മാളിയേക്കൽ എച് എം നൗഫൽ താഹിർ മാളിയേക്കൽ, റഷീദ് പാലയൂർ എന്നിവർ സംസാരിച്ചു