Above Pot

ഗുരുവായൂർ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും

ഗുരുവായൂർ :കഴിഞ്ഞ ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ അഭിമാന പദ്ധതി യായിരുന്ന കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ ദേവസ്വത്തിന് ബാധ്യത, ഭക്തർക്ക് ദുരിതവും ആയി മാറി . ലോകോത്തര നിലവാരത്തിൽ കോടികൾ ചിലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ , ബസ് സ്റ്റാന്റിലെ പണ്ട് കാലത്തെ മൂത്ര പുരയെക്കാൾ മോശം സ്ഥിയിലായി . ഇതിന്റെ പരിപാലനം ശ്വാസ്‌ ഹോസ്പിറ്റാലിറ്റി സർവീസ് എന്ന സ്ഥാപനത്തിനെയാണ് ദേവസ്വം ഏൽപ്പിച്ചിരിക്കുന്നത്

First Paragraph  728-90

Second Paragraph (saravana bhavan

പ്രതിമാസം 2.40 ലക്ഷം രൂപ യാണ് പരിപാലനത്തിനായി ദേവസ്വം നൽകി കൊണ്ടിരിക്കുന്നത് . , വെള്ളവും വൈദ്യു തിയും ദേവസ്വം നൽകും ശുചീകരണവും , റിപ്പയറിങ്ങും മാത്രമാണ് കരാർ കമ്പനി ചെയ്യേണ്ടത് . റിപ്പയറിങ് വേണ്ട രീതിയിൽ നടത്താതിനാൽ പകുതിയിലധികം ശുചി മുറികൾ ഉപയോഗിക്കാൻ കഴിയാതെയായി ടാപ്പുകളും ,ടോയ്‌ലറ്റിലെ ഫ്ലഷും കേടായി കിടക്കുന്നതിനാൽ ലക്ഷ കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴായി പോകുന്നത് . വാട്ടർ അതോറിറ്റിയിൽ നിന്ന് പണം കൊടുത്ത് ദേവസ്വം വാങ്ങുന്ന വെള്ളമാണ് പാഴാക്കി കളയുന്നത് ,

ശുചീകരണം ശരിക്ക് നടത്താ തിനാൽ ചളിയിൽ നിന്നാണ് ആളുകൾ മൂത്ര മൊഴിക്കേണ്ടി വരുന്നത് . ദർശനത്തിനായി മണിക്കൂറുകൾ വരി നിൽക്കുന്ന ആളുകൾ പാദ രക്ഷ ഇല്ലാതെയാണ് മൂത്രമൊഴിക്കാൻ ഇവിടെ എത്തുന്നത് . ഇവിടെ നിന്നും സൗജന്യമായി കിട്ടുന്ന കാലിലെ ചളിയും കൊണ്ടാണ് ദർശനം നടത്താൻ പോകേണ്ട ഗതികേടിലാണ് ഭക്തർ . ആശുപത്രികളിലെ ശുചി മുറികൾ രാവിലെയും വൈകീട്ടും വൃത്തിയാക്കുന്ന ലാഘവത്തോടെയാണ് ആയിരകണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ ശുചീകരണം ,

ഇതൊന്നും പരിശോധിക്കാൻ ദേവസ്വം അധികൃതർക്ക് സമയമില്ല . ഉൽഘാടനങ്ങളുടെ ഫോട്ടോയിൽ തല കാണിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനാണ് എല്ലാവര്ക്കും വ്യഗ്രത . ഈ കംഫർട്ട് സ്റ്റേഷൻ ഒരു തവണ എങ്കിലും കാണാത്തവരാണത്രെ ഭരണ സമിതി അംഗങ്ങൾ . ദേവസ്വം ആരോഗ്യ വിഭാഗമാണെങ്കിൽ സംഭാരം വിതരണ തിരക്കിലുമാണ് .കംഫർട്ട് സ്റ്റേഷന് പുറത്ത് ഒരു പൈപ്പ് ഘടിപ്പിച്ചാൽ കാല് കഴുകിയിട്ട് പോകാമായിരുന്നു വെന്നാണ് ഭക്തര്ക്ക് പരിദേവനം