Header 1 vadesheri (working)

ദേശീയപാത സ്ഥലമെടുപ്പ്: ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാത സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്എടക്കഴിയൂർ പഞ്ചവടി സ്വദേശി ധർമ്മരാജന്റെ സ്ഥലവും,കെട്ടിടവും ദേശീയപാത വികസനത്തിന് ഏറ്റെടുത്തിട്ടുണ്ടായിരുന്നു.കെട്ടിടത്തിന്റെ അളവ് സർവേയർ റിപ്പോർട്ടിൽ കുറച്ച് കാണിച്ചിട്ടുള്ളതാണ്.കെട്ടിടത്തിന്റെ യഥാർത്ഥ അളവും,അതിന്റെ രേഖകളും ദേശീയപാത അതോറിറ്റിക്ക് അപേക്ഷ മൂലം അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല .

First Paragraph Rugmini Regency (working)

ദേശീയപാതയുടെ ആർബിറ്ററേറ്റർ എന്ന നിലയക്ക് ജില്ലാ കളക്ടർക്ക് രേഖകൾ സഹിതം കെട്ടിടത്തിന്റെ അളവ് പുനർനിർണയം നടത്തി സ്ഥിതീകരിച്ച് നടപടി സ്വീകരിക്കാൻ കൊടുത്ത അപേക്ഷയിൽ യാതൊരു നടപടിയും എടുത്തില്ല കളക്ടറുടെ നിസ്സംഗതക്കെതിരെ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് മുമ്പ് പുനർനിർണയം നടത്തി കുറവുള്ള നഷ്ടപരിഹാര സംഖ്യ തരണമെന്ന് കൊടുത്ത ഹർജിയിൽ ഹൈക്കോടതി ധർമ്മരാജന്റെ അപേക്ഷ ഉടനടി പരിഗണിച്ച് നിവർത്തിക്ക് ഉത്തരവിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ്മാരായ തേർളി അശോകൻ,രേക്ഷ്മി നായർ,ഡാലി അശോകൻ,ശ്രുതി മുകുന്ദൻ എന്നിവർ ഹാജരായി.

Second Paragraph  Amabdi Hadicrafts (working)