Header 1 vadesheri (working)

തീരദേശ ഹൈവേനിർമ്മാണം, വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണം

Above Post Pazhidam (working)

ചാവക്കാട് : തീരദേശ ഹൈവേനിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.തീരദേശ ഹൈവേനിർമ്മാണത്തിന്റെ വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരദേശ ഹൈവേ നിർമ്മാണ ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി. നിർമ്മാണ സ്ഥലത്ത് പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കുന്നതും ജനങ്ങൾക്ക് വീടു വെയ്ക്കുന്ന പ്രവർത്തികളും ഉൾപ്പെടുന്നതിനാൽ അലൈയ്മെന്റ് എത്രയും പെട്ടെന്ന് നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാര തുക നൽകുമെന്നും, പഞ്ചായത്തടിസ്ഥാനത്തിൽ ഭൂമി നഷ്ടപ്പെടുന്നവരുമായും, ഷോപ്പ് ഉടമകളുമായും യോഗം വിളിക്കുമെന്നും എം എൽ എ അറിയിച്ചു.
മണ്ഡലത്തിൽ എങ്ങണ്ടിയൂർ മുതൽ കാപ്പിരിക്കാട് വരെ 25 കി.മീറ്റർ നീളത്തിലാണ് തീരദേശ ഹൈവേ നിർമ്മാണം നടക്കുന്നത് . 16.7 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ഹൈവേയിൽ സൈക്കിൾ ട്രാക്ക് , ബസ് വേ , ടെയ്ക്ക് എ ബക്ക് , ട്രക്ക് പാർക്കിംഗ് എന്നിവയുണ്ട് .

Second Paragraph  Amabdi Hadicrafts (working)

നിയോജക മണ്ഡലത്തിൽ അഞ്ചങ്ങാടി ജംഗ്ഷൻ , തൊട്ടാപ്പ് ബദർ പള്ളി , ബ്ലാങ്ങാട് ബീച്ച് പാർക്ക് , കോട്ടപ്പുറം ബീച്ച് , പഞ്ചവടി ബീച്ച് , തങ്ങൾപടി ബീച്ച് എന്നിവിടങ്ങളിലാണ് ബസ് വേ നിർമ്മിക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളത് . ഇത് കൂടാതെ പൊക്കുളങ്ങര ബീച്ചിൽ ഇലക്ട്രിക്ക് ചാർജ്ജിംഗ് സ്റ്റേഷനും തങ്ങൾക്കടി ബീച്ചിൽ പാർക്കിംഗിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട് . ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ടെന്നും കെട്ടിടങ്ങൾക്ക് കാലപ്പഴക്കം നോക്കാത നഷ്ടപരിഹാരം നൽകുമെന്നും തഹസിൽദാർ അറിയിച്ചു.

ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചാവക്കാട് നഗരസഭ വൈ.പ്രസിഡന്റ് കെ കെ മുബാറക്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്ത്താക്കലി , പഞ്ചായത്ത് പ്രസിഡന്റ്മാരായ സുശീല സോമൻ ,ജാസ്മിൻ ഷെഹീർ , ഹസീന താജുദ്ദീൻ, പുന്നയൂർ വൈ.പ്രസിഡന്റ് സലീന നാസർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, തഹസിൽദാർ ടി കെ ഷാജി, സർക്കിൾ ഇൻസ്പെക്ടർ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, തീരദേശ ഹൈവേ ഉദ്യോഗസ്ഥർ ,തീരദേശത്തെ വാർഡ് മെമ്പർമാർ , തുടങ്ങിയവർ പങ്കെടുത്തു.

അതെ സമയം തീരദേശ ഹൈവേ യുടെ പേരില്‍ ത്സ്യ തൊഴിലാളികൾക്ക് നേരെ കുടിയിറക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ നിന്നും സര്‍ക്കാര്‍, പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.

ദേശീയപാത സ്ഥലമെടുപ്പിന് 2013ലെ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കിയ സര്‍ക്കാര്‍ തീരദേശ ഹൈവേ സ്ഥലമെടുപ്പിന് പഴയകാലത്തെ ആധാരം രജിസ്റ്റര്‍ അനുസരിച്ച തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

45 മീറ്ററില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയോട് ചേര്‍ന്ന് ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ ജനങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുത്തി തീരദേശ ഹൈവേ നിര്‍മിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്.

കടമെടുത്തു കിഫ്ബി വഴി നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ കടക്കണി വര്‍ദ്ധിപ്പിക്കാനേ ഉതകൂ.

അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം ചൊരിയുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ദേശീയപാതയുമായി തീരദേശത്തെ ബന്ധിപ്പിക്കുന്ന സംവിധാനത്തെ കുറിച്ച് ചിന്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു