Post Header (woking) vadesheri

സി എന്‍ മോഹനന് കുഴല്‍നാടന്‍റെ കമ്പനിയുടെ വക്കീല്‍ നോട്ടീസ്.

Above Post Pazhidam (working)

ദില്ലി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ പങ്കാളിയായ ദില്ലിയിലെ നിയമ സ്ഥാപനം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണം ഉന്നയിച്ചതിന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Ambiswami restaurant

ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശം മുൻനിർത്തിയാണ് നോട്ടീസ്. മാത്യൂ കുഴൽനാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട്. ഈ ഓഫീസുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു സിഎൻ മോഹനൻ്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കി എന്നും നോട്ടീസിൽ പറയുന്നു, ദില്ലി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.