Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ക്ളോക് റൂമിൽ നിന്നും ബാഗ് മോഷ്ടിച്ച കേസ് , പ്രതി പിടിയിൽ, മോഷണമുതൽ കിട്ടിയില്ല.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് അടിച്ചു മാറ്റിയ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു കോട്ടയം പാമ്പാടി, മാലം വെള്ളൂർ വേലം പ്ലാക്കൽ വീട്, (കാർത്തികാലയം ) ശ്രീധരൻ നായർ മകൻ അനിൽകുമാർ എന്ന ഷാജി (52) ആണ് അറസ്റ്റിലായത് പാലക്കാട് എഫ് സി ഐ ഉദ്യോഗസ്ഥ കൊല്ലം ആശ്രാമം സ്വദേശി വിജി ലേഖ സൂക്ഷിക്കാൻ ഏൽപ്പിച്ച മൊബൈൽ ഫോണും , ലാപ്‌ടോപ്പും, വീടിന്റെ ചാവിയും മറ്റും അടങ്ങിയ ട്രാവലർ ബാഗ് ക്ലോക്ക് റൂമിലെ ജീവനക്കാരെ കബളിപ്പിച്ച് അടിച്ചു മാറ്റിയത് . നഷ്ടപ്പെട്ട ബാഗും സാധനങ്ങളും പ്രതിയുടെ കയ്യിൽ നിന്നും ലഭിച്ചില്ല. ബാഗ് മറ്റൊരാൾക്ക് നൽകിയതായി എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഐ. എസ്. ബാലചന്ദ്രൻ , കെ. ഗിരി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.എസ് സാബു , സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു പൗലോസ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തു. നഷ്ടപ്പെട്ട മുതലുകൾ കണ്ടെടുക്കുന്നതിനായി പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു. അന്വേഷണ സംഘത്തിൽ ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. ശാന്താറാം , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. ജിജോ ജോൺ. എന്നിവരും ഉണ്ടായിരുന്നു

Astrologer

ക്ലോക്ക് റൂമിലെ ജീവനക്കാരുടെ അനാസ്ഥയാണ് .മോഷ്ടാക്കൾ മുതലാക്കുന്നത് .പലർക്കും ഒരേ നമ്പർ ടോക്കൺ ആണ് നൽകുന്നതത്രെ . ടോക്കൺ ആയി വരുന്നവർ ചൂണ്ടി കാണിച്ചു കൊടുക്കുന്ന ബാഗ് എടുത്തു കൊടുക്കുയാണ് പലപ്പോഴും ചെയ്യുന്നത്. മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവനക്കാർക്ക് ടോക്കൺ പരിശോധിക്കാൻ പോലും സമയം കിട്ടില്ല . സാധനങ്ങൾ നഷ്ടപെട്ടവർ പരാതി പറയുമ്പോൾ തിരക്കാണ് തങ്ങൾ എന്ത് ചെയ്യാൻ എന്ന് കൈ മലർത്തുകയാണ് ജീവനക്കാർ ചെയ്യുന്നതത്രെ .

ഇവിടെ സാധനങ്ങൾ നഷ്ടപ്പെടുന്നത് സാധാരണ സംഭവം ആണ് പലരും ദേവസ്വത്തിലോ പോലീസിലോ പരാതി നൽകാതെ പോകുന്നത് കൊണ്ട് സംഭവം പുറം ലോകം അറിയാറില്ല . വിജി ലേഖ പരാതി നൽകുകയും മലയാളം ഡെയിലി .ഇൻ വാർത്ത വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത് . സ്വകാര്യ വ്യക്തികൾ കരാർ എടുത്ത് നടത്തുമ്പോൾ പരാതിയില്ലാതെ നടന്നിരുന്നതായിരുന്ന ക്ലോക്ക് റൂം ഭക്തരുടെ സൗകര്യാർത്ഥം സൗജന്യമായി ദേവസ്വം നേരിട്ട് നടത്താൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ കുത്തഴിഞ്ഞത് . ഇവിടെ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒരു വിധ പരിശോധനയും ഇല്ല

അത് കൊണ്ട് തന്നെ രാഷ്ട്രീയ സമ്മർദം മൂലം ജോലിക്ക് വെക്കുന്ന താൽക്കാലിക ജീവനക്കാരുടെ നിയന്ത്രണത്തിൽ ആണ് ക്ലോക്ക് റൂം പ്രവർത്തിക്കുന്നത് . പലരും യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ ആയിരിക്കും അവരെ നിയന്ത്രിക്കാൻ ഭരണ സമിതിക്ക് പോലും കഴിയാറില്ല . . വെള്ളിയാഴ്ച വൈകീട്ടാണ് വിജി ലേഖ കിഴക്കേ നടയിലെ ക്ലോക്ക് റൂമിൽ ബാഗ് സൂക്ഷിക്കാൻ ഏൽപിച്ചത് .അതിന് ക്ളോക്ക് റൂമിലെ ജീവനക്കാർ ടോക്കണും നൽകിയിരുന്നു . പാലക്കാട്ടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ഗുരുവായൂരിൽ ദർശനം നടത്താൻ എത്തിയതായിരുന്നു കശ്മീരിൽ അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യയായ വിജി ലേഖയും അമ്മയും .

ഇവർ ശനിയാഴ്ച പുലർച്ചെ 3.20 നുള്ള തിരുവനന്ത പുരം ഇന്റർ സിറ്റിക്ക് ടിക്കറ്റ്‌ എടുത്തിരുന്നു . ഏതാനും മണിക്കൂറുകൾ മാത്രം ഗുരുവായൂരിൽ താങ്ങുന്നതിനാൽ ലോഡ്ജിൽ മുറി എ ടുത്തിരുന്നില്ല .അത് കൊണ്ടാണ് വിലപിടുപ്പമുള്ള സാധനങ്ങൾ ഉള്ള ബാഗ് സൂക്ഷിക്കാൻ ഏല്പിച്ചത് . അത്താഴ പൂജയും ശീവേലിയും തൊഴുതു പുറത്ത് കടന്ന ഇവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും കണ്ട് ക്ഷേത്ര നടയിൽ തന്നെ സമയം ചിലവഴിച്ചു . രണ്ടു മണിക്ക് ബാഗ് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ബാഗ് കാണാനില്ല എന്ന് ജീവനക്കാർ പറയുന്നത് . . ബാഗ് കൊടുക്കുമ്പോൾ ഉണ്ടായിരുന്ന ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയും ചെയ്തിരുന്നു . നാട്ടിൽ അത്യാവശ്യമായി എത്തേണ്ടതിനാൽ ടെംപിൾ പോലീസിൽ പരാതി നൽകിയ ശേഷം ഇന്റർ സിറ്റിയിൽ തന്നെ കൊല്ലത്തേക്ക് മടങ്ങി.

Vadasheri Footer