
ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി

ഗുരുവായൂർ : ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 84 /85 ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി . ഗുരുവായൂർ ഫ്രീഡം ഹാളിൽ നടന്ന ചടങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജവഹർ കാരക്കാട് അധ്യക്ഷത വഹിച്ചു

ചടങ്ങിൽ കവിയും എഴുത്തുകാരനുമായ സഹപാഠി ഷാജഹാൻ ഒരുമനയൂരിനെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു.
സഹപാഠികളായ തോമസ് ജി കോന്നിക്കരയ്ക്ക് മികച്ച കർഷകോത്തയ്ക്കും, ഷക്കീല അഷറഫിന് മികച്ച പാചക റാണിക്കുമുള്ള ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് അവാർഡും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
എബി ഷക്കീല . അർജുൻ, വിജയൻ, ജബ്ബാർ, റസിയ, അസ്കർ, മനോജ് ടി ബാലൻ,ഡോക്ടർ ഗിരീഷ് എന്നിവർ സംസാരിച്ചു
