Post Header (woking) vadesheri

സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : അന്തിക്കാട് സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പന്‍ എന്നറിയപ്പെടുന്ന സതീഷ് ലാല്‍ ആർട്ടിസ്റ്റാണ്. ഞായറാഴ്ച ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫിസിലെത്തി വെള്ളം കുടിക്കുകയും അവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Ambiswami restaurant

അതിനു ശേഷം സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി

Second Paragraph  Rugmini (working)