Above Pot

ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങും .

കൊച്ചി : ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങാൻ വൈസ് ചാൻസിലർ ഡോ. ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കുഫോസിൽ ചേർന്ന യോഗം തീരുമാനിച്ചു. എൻ കെ അക്ബർ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ, ആന്റണി ഷീലൻ എന്നീ ഗവേർണിങ് കൗൺസിൽ അംഗങ്ങൾക്ക് പുറമേ കുഫോസ്, കേരള ഫിഷറീസ് വകുപ്പ്, ചാവക്കാട് മുൻസിപ്പാലിറ്റി, ചാവക്കാട് ഫിഷറീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

First Paragraph  728-90

മറൈൻ എൻജിൻ റിപ്പയറിങ്ങും പരിപാലനവും, അക്വാറിയം നിർമ്മാണവും പരിപാലനവും, മത്സ്യ സംസ്കരണവും മൂല്യ വർദ്ധനവും, മൂറിങ് ക്രൂ ആൻഡ് ലസ്‌കർ, സി റസ്ക്യൂ ഓപ്പറേഷൻ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയാണ് ആദ്യഘട്ടത്തിൽനടത്തുന്ന കോഴ്സുകൾ. തൊഴിൽ സാധ്യത മുൻനിർത്തി സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും പകർന്നു നൽകുക എന്നതാണ് കോഴ്സുകളുടെ ലക്ഷ്യം എന്ന് ഡോ. ടി പ്രദീപ് കുമാർ, വൈസ് ചാൻസലർ പറഞ്ഞു കേരളത്തിലെ യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള വേദി ഒരുക്കുക എന്നതാണ് വൈജ്ഞാനിക കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം എന്ന് എൻ കെ അക്ബർ എംഎൽഎ കൂട്ടിച്ചേർത്തു.

Second Paragraph (saravana bhavan

കോഴ്സുകളുടെ നടത്തിപ്പിനായി വിഴിഞ്ഞം ഇന്റർനാഷണൽ പോർട്ട് ലിമിറ്റഡുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ഗോവയുമായും ധാരണ പത്രത്തിൽ ഒപ്പിടാനും തീരുമാനിച്ചു. ഡോക്ടർ എം കെ സജീവൻ ഡയറക്ടർ എക്സ്റ്റൻഷൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡോ കെ ദിനേശ്, രജിസ്ട്രാർ, കുഫോസ് നന്ദി പറഞ്ഞു