
ചുമർചിത്ര പഠനകേന്ദ്രത്തിൽ പുരസ്കാര സമർപ്പണവും, അനുസ്മരണവും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും ചുമർചിത്ര കലാ പഠനത്തിൽ കേരള സർക്കാർ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള ചിറയൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ എൻഡോമെന്റു വിത രണവും കലാ ചരിത്രകാരനും വിസിറ്റിംഗ് പ്രൊഫസറും ആയിരുന്ന വിജയകുമാർ മേനോൻ മൂന്നാം ചരമ വാർഷിക അനുസ്മരണവും നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണാസമിതി അംഗം സി. മനോജ് അധ്യക്ഷത വഹിച്ചു. നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ചുമർചിത്ര കലാ പഠനത്തിൽ ഉന്നത വിജയം നേടിയ അഭിനവ് എ. എസ് നും അശ്വതിദാസിനും ഡോ. ജി. ഗംഗാധരൻ നായർ എൻഡോവ്മെന്റ് പുരസ്‌കാരവും നൽകി. പുരസ്കാര സമർപ്പണവും വിജയകുമാർ മേനോൻ അനുസ്മരണ വും കേരളലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് നിർവഹിച്ചു..ചിത്രകാരൻ ഭാസ്കരദാസ് പൊന്നാനി വരച്ച ,ചുമർ ചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ഛായാചിത്രം ദേവസ്വo അഡ്മിനിസ്ട്രേറ്റർ ഓ. ബി. അരുൺകുമാർ അ നാച്ഛാദനo ചെയ്തു. കാഞ്ചന ജി നായർ, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം നളിൻ ബാബു, ശില്പി കെ. പി. സോമൻ, മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ മകൾ വസന്ത, മുരളി പുറനാട്ടുകര, ബബിഷ് യു. വി.എന്നിവർ സംസാരിച്ചു.

