ചുമര്‍ ചിത്ര കലാകാരൻ അപ്പുകുട്ടന്‍ കോട്ടപ്പടി നിര്യാതനായി

ഗുരുവായൂർ : കേരള ലളിത കല അക്കാദമി പുരസ്‌കാര ജേതാവ് ചുമര്‍ ചിത്ര കലാകാരനും ചിത്രകല അധ്യാപകനുമായ അപ്പുകുട്ടന്‍ കോട്ടപ്പടി (83) നിര്യാതനായി. ചുമര്‍ചിത്ര ആചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ മഹാദേവ ക്ഷേത്രം, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ചെമ്പോലക്കാവ് ക്ഷേത്രം, ആലിക്കല്‍ ക്ഷേത്രം, ചേമ്പാലം കുളങ്ങര ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

Above Pot

പ്രകൃതിദത്ത വര്‍ണങ്ങള്‍ നിര്‍മിക്കുന്നതില്‍ അസാമാന്യ കഴിവുള്ള കലാകാരനായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രവുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നു. മമ്മിയൂര്‍ ദേവസ്വത്തിന്റെ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടപ്പടി തൈവളപ്പില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: പരേതരായ അടിമ, ചെറിയപ്പു, കണ്ടപ്പു, വേലായുധന്‍, കുഞ്ഞിമോള്‍