Madhavam header
Above Pot

വോട്ടിന്​ വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ വഞ്ചിച്ചു : കെ മുരളീധരൻ

തിരുവനന്തപുരം: പത്ത് വോട്ടിന്​ വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ സർക്കാർ വഞ്ചിച്ചെന്ന് കെ. മുരളീധരൻ എം.പി. നാടാർ ക്രിസ്ത്യൻ വിഭാഗത്തെ ഒ.ബി.സിയില്‍ ഉൾപ്പടുത്തി സംവരണം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ്​ ഹൈകോടതി സ്‌റ്റേ ചെയ്​ത പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രതികരണം. ഒരു പ്രബല വിഭാഗത്തിനെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി അവരോട് മാപ്പ് പറായാനുള്ള മര്യാദയെങ്കിലും കാണിക്കണം.

Astrologer

തെരഞ്ഞെടുപ്പ്​ കഴിഞ്ഞ സ്​ഥിതിക്ക്​ ഈ സമുദായത്തോട്​ മുഖ്യമന്ത്രി മാപ്പുപറയണം. ഭരണത്തുടര്‍ച്ചക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യാതിരിക്കാനുളള പക്വതയും അദ്ദേഹം കാണിക്കണം. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മൻചാണ്ടി സർക്കാർ നാടാർ വിഭാഗത്തിന് സംവരണം നൽകാതിരുന്നത്​. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരി -മുരളീധരന്‍ പറഞ്ഞു. കേരള സർക്കാരിനേയും പിന്നോക്ക വികസന വകുപ്പിനേയും എതിർകക്ഷികളാക്കി മോസ്റ്റ്‌ ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ നൽകിയ ഹരജിയിലാണ്​ ഹൈകോടതി സർക്കാർ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​.

നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്‍റെ പേരിൽ നടത്തിയ നിഗൂഢ രാഷ്ട്രീയ ശ്രമമാണ് ഹൈകോടതിയുടെ ഇടപെടലിലൂടെ പരാജയപ്പെട്ടതെന്ന്​ കുട്ടപ്പൻ ചെട്ടിയാർ പ്രതികരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്​ സംസ്​ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ യഥാർത്ഥ ഒ.ബി.സി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കുടിലതന്ത്രമാണെന്നും ഇവർ ആരോപിച്ചു. “,.

Vadasheri Footer