ചൊവ്വന്നൂരിലെ കൊലപാതകം, പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : ചൊവ്വന്നൂരിൽ വാടക കോട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കടന്നു കളഞ്ഞ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) യെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്നാണ് ഇയാൾ രാത്രി ഏഴരയോടെ പോലീസ് പിടിയിലായത്. ‘ എന്നാൽ മരിച്ച ആൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

First Paragraph Rugmini Regency (working)

ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്റ് മേരിസ് ക്വാട്ടേഴ്‌സിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ, പാതികത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. . ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിലാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്നും പുക വരുന്നത് കണ്ട ആളുകള്‍ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്നു നോക്കിയപ്പോഴാണ് പാതികത്തിയ നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ ഒരാളുടെ മൃതദേഹം കണ്ടത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് സണ്ണി 30 വയസ്സിന് താഴെയുള്ള ഒരാളുമായി കോട്ടേഴ്സിൽ എത്തിയിട്ടുള്ളത്.ഇയാളാണ് മരണപ്പെട്ടത്.. നേരത്തെ രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് സണ്ണി.

Second Paragraph  Amabdi Hadicrafts (working)