Above Pot

വാദ്യകലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ആദരിക്കുന്നു.

ഗുരുവായൂർ : വാദ്യകലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരും ദേശക്കാരും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിക്കുന്നു. ‘മനോമോഹനം’ എന്ന പേരിലുള്ള പരിപാടി ഞായറാഴ്ച ചൊവ്വല്ലൂര്‍ ശിവക്ഷേത്ര പരിസരത്തു നടക്കും. വൈകീട്ട് നാലരയ്ക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ തൃപ്പൂണിത്തുറ അനുജന്‍ തമ്പുരാന്‍ വീരശൃംഖല സമര്‍പ്പണം നടത്തും.

First Paragraph  728-90

Second Paragraph (saravana bhavan

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടന്‍ മാരാര്‍ അധ്യക്ഷനാകും. തുടര്‍ന്ന് കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ തായമ്പകയും കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. രാവിലെ എട്ടിന് സോപാന സംഗീതജ്ഞന്മാരായ ഏലൂര്‍ ബിജു, ഹരിപ്പാട് ശ്യാം എന്നിവരുടെ അഷ്ടപദിയോടെയാണ് ആഘോഷം ആരംഭിക്കുക.

ഒമ്പതിന് പ്രാരംഭസമ്മേളനത്തിനുശേഷം മരുത്തോര്‍വട്ടം ബാബുവും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന ഡബിള്‍ കേളി എന്നിവയും ഉണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ ചൊവ്വല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഗുരുവായൂര്‍ വിമല്‍, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂര്‍ ജയന്‍, കലാമണ്ഡലം രജീഷ് എന്നിവര്‍ പങ്കെടുത്തു.