Post Header (woking) vadesheri

ചൂണ്ടലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് പരിക്ക്.

Above Post Pazhidam (working)

ഗുരുവായൂർ : കുറ്റിപ്പുറം- തൃശൂർ പാതയിൽ ചൂണ്ടലിൽ വെച്ച് ടൂറിസ്റ്റ് വോൾവോ ബസ്സും ലോറിയും കൂടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു . പഴഞ്ഞി മണ്ടുംമ്പാല്‍ വിജിന്‍ (21) പള്ളിക്കര രാധാകൃഷ്ണന്‍ (51) കൊല്ലം സ്വദേശി പ്രവീണ്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാധവി ട്രാവൽസിന്റെ ബസ്സ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂവാറ്റു പുഴയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന പഴഞ്ഞി ചമയം ഇവൻറിന്റ ലോറിയുമായാണ് കൂട്ടിയിടിച്ചത്..

Ambiswami restaurant

തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ചൂണ്ടൽ സെൻററിന് അടുത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബസ് റോഡിലെ ഡിവൈഡറിൽ കയറി എതിർദേശിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി 108 ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ പരിക്കേറ്റവരെ കുന്നുകളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Second Paragraph  Rugmini (working)

ചൂണ്ടലിലെ അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ഈ ഡിവൈഡറിനെ സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. രാത്രിയിൽ പെട്ടെന്ന് ഡ്രൈവർമാർക്ക് ഡിവൈഡറുകൾ കാണാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എന്ന് ഡ്രൈവർമാർ പരാതി പറയുന്നു

Third paragraph