
ലഹരിക്കെതിരെ ചിത്ര രചന മത്സരം, സമ്മാന ദാനം നടന്നു

ഗുരുവായൂർ : ലഹരിക്കെതിരെ ദൃശ്യക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി ദൃശ്യ ഗുരുവായൂർ നടത്തിയ വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചനാ മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങ് നടന്നു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാളുമായ ചിത്രകാരനുമായ ഡോ കെ യു കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

ദൃശ്യ പ്രസിഡണ്ട് കെ. കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഡോ എ ഹരി നാരായണൻ , , ദൃശ്യ സെക്രട്ടറി ആർ രവികുമാർ, വൈസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, ദൃശ്യ ഭാരവാഹികളായ വി പി ആനന്ദൻ, പി ശ്യാംകുമാർ, എം ശശികുമാർ, ശശി പട്ടത്താക്കിൽ, കെ വൽസലൻ, സി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
താഴെ പറയുന്നവരാണ് വിജയികൾ
LP വിഭാഗം
1.ബേസിൽ ബാബു
സേക്രഡ് ഹാർട്ട് സ്കൂൾ തൃശൂർ

- അവന്തിക സി.ജെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ
- നൈസാ ഫാത്തിമ്മ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് സ്കൂൾ മമ്മിയൂർ
യു പി വിഭാഗം - ദേവയാൻ (ജി യു പി സ്കൂൾ പെരിഞ്ഞനം)
- ശ്രീ ഹരി വർമ്മ
ഗോകുലം പബ്ലിക്ക് സ്കൂൾ ബ്രഹ്മകുളം - കാശിനാഥ് പി ബി
ജി യു പി സ്കൂൾ ഗുരുവായൂർ
ഹൈസ്ക്കൂൾ വിഭാഗം
1. നിയ നർഗ്ഗീസ് അൽ അക്സ പബ്ലിക്ക് സ്കൂൾ പുതിയകാവ് - ശ്രിജിൽ എസ് ( സെൻ്റ് തോമാസ് കോൺവെൻ്റ് സ്കൂൾ ഒലവക്കോട്)
- നിരാമയ പി എൻ (എച്ച് എസ് ഓഫ് മേരി സി ജി എച്ച് എസ് കണ്ടശ്ശാങ്കടവ്)
- ജി കൃതീഷ് (കോൽ പതി ഭാവൻസ് മന്ദിർ തൃശൂർ)
ഹയർ സെക്കണ്ടറി വിഭാഗം - നിയുക്ത കമൽ നയൻ
നാഷണൽ ഹൈസ്ക്കൂൾ ഏങ്ങണ്ടിയൂർ - ശ്രേയസതീഷ് (ഐ ഇ എസ് ചിറ്റിലപ്പള്ളി )
- അമുതലാൽ കെ ഐ ഗവ മോഡൽ ഗേൾസ് സ്കൂൾ കുന്ദംകുളം
കൂടാതെ എല്ലാ വിഭാഗത്തിലും പ്രോൽസാഹന സമ്മാനങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു. കെ.യു കൃഷ്ണകുമാർ, നളിൻ ബാബു, ജയ്സൺ ഗുരുവായൂർ എന്നീ ചിത്രകാരൻമാരെ ചടങ്ങിൽ ആദരിച്ചു.
പങ്കെടുത്ത സ്കൂളുകൾക്കും, വിദ്യാർത്ഥികൾക്കും ഉപഹാരങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിന് മുന്നോടിയായി ശ്രീ വി ആർ ശ്യാം എഴുതിയ തിരകഥയുടെ അടിസ്ഥാനത്തിൽ മാസ്സ് പ്രൊഡക്ഷൻസ് കൊല്ലം നിർമ്മിച്ച ” ഡ്രഗ്സ്
എൻഡ്സ് ആൾ ഡ്രീംസ് ” എന്ന ഡോക്യുമെൻ്ററി പ്രദർശനം ഉണ്ടായിരുന്നു.