Header 1 vadesheri (working)

പ്രബന്ധം മാത്രമല്ല , ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത്

Above Post Pazhidam (working)

തിരുവനന്തപുരം: ആർആർആർ ചിത്രത്തിന്റെ ഓസ്‌കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും കോപ്പി അടിച്ചത് . ഒരു എൽ പി ക്‌ളാസ് വിദ്യാർത്ഥിയുടെ നിലവാരത്തിൽ ഉള്ള ഇംഗ്ലീലാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ ചിന്ത ജെറോം പോസ്റ്റ് ഇട്ടത് . ഇതിനെതിരെ ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് പിൻവലിച്ച് യുവജന കമ്മീഷൻ അധ്യക്ഷ തലയൂരിയിരുന്നു. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ. അതിനിടെ ഈ പോസ്റ്റും ചിന്തയുടെ സ്വന്തമായിരുന്നില്ല. മറ്റൊരിടത്തു നിന്നും കോപ്പി ചെയ്തിട്ട പോസ്റ്റാണ് എന്നാണ് പുറത്ത് വരുന്ന വിവരം

First Paragraph Rugmini Regency (working)

സുജിത് ത്രിപുര എന്ന മാധ്യമ പ്രവർത്തകന് ഇട്ട പോസ്റ്റാണ് ചിന്തയുടെ പേജിലും വന്നത്. റൈസിങ് ത്രിപുര ടിവി ന്യൂസ് ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നാണ് സുജിത് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. ബ്ലോഗറും അവതാരകനും കൂടിയാണ്. മാർച്ച് 13ന് സുജിത്ത് ഇട്ട പോസ്റ്റിലെ വാചകങ്ങളാണ് അതേ പടി ചിന്തയുടെ പേജിലുമുള്ളത്. ഒരേ വ്യാകര പ്രശ്‌നങ്ങൾ രണ്ടിലുമുണ്ട്. അതുകൊണ്ട് തന്നെ സുജിത് ത്രിപുരയുടെ പോസ്റ്റ് കോപ്പി അടിച്ചതാണ് ചിന്ത എന്നാണ് വ്യക്തമാകുന്നത്. മാർച്ച് 14നാണ് ചിന്തയുടെ പോസ്റ്റ്. ഇതിൽ നിന്നാണ് കോപ്പിയടി വ്യക്തമാകുന്നത്.

Second Paragraph  Amabdi Hadicrafts (working)

ഇംഗ്ലീഷിൽ തയാറാക്കിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ‘ചങ്ങമ്പുഴ’യുടെ വിഖ്യാതമായ കവിത ‘വാഴക്കുല’ എഴുതിയത് ‘വൈലോപ്പിള്ളി’യാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു ആക്ഷേപം. ഇതിന് പിന്നാലെയാണ് ആർ ആർ ആർ വിവാദവും