ചില നമ്പൂതിരിമാർക്ക് വിയർപ്പിന്റെ അസ്കിത , വെള്ളം ഇല്ലാത്തതിനാൽ ഗുരുവായൂരിൽ പ്രസാദ വിതരണം നിറുത്തി വെച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഭഗവാന്റെ പ്രസാദമായ ആയ അപ്പവും അടയും ശീട്ടാക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം , പ്രസാദം തയ്യാറാക്കാൻ ആവശ്യമായ അളവിൽ ക്ഷേത്രത്തിനകത്ത് വെള്ളം കിട്ടാത്തതാണ് പ്രസാദം തയ്യാറാക്കൽ ദേവസ്വം നിറുത്തി വെച്ചത്ചില നമ്പൂതിരിമാർക്ക് വിയർപ്പിന്റെ അസ്കിത ഉള്ളത് കൊണ്ട് മണിക്കിണറിൽ നിന്നും പ്രസാദം തയ്യാറാക്കാൻ ആവശ്യമുള്ള വെള്ളം കോരാൻ കഴിയുന്നില്ല നിവേദ്യങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന നാലമ്പലത്തിനകത്തെ മണികിണറിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു.
നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി കളിമണ്‍ റിങ്ങുകള്‍ ഇറക്കിയതോടെ കുട്ടകം ഉപയോഗിച്ചു വെള്ളം കോരാൻ കഴിയാതെയായി. നേരത്തെ രണ്ടു കീഴ് ശാന്തിമാർ ചേർന്നാണ് കുട്ടകം ഉപയോഗിച്ച് വെള്ളം കോരി യിരുന്നത് . വെള്ളവുമായി കുട്ടകം മുകളിൽ എത്തുമ്പോഴേക്കും നിരവധി തവണ കുട്ടകം കിണറിന്റെ വശങ്ങളിൽ ഇടിച്ചിട്ടുണ്ടാകും . പഴയപോലെ കുട്ടകം കിണറിന്റെ വശങ്ങളിൽ ഇടിച്ചാൽ കളിമൺ റിംഗ് തകരും അതിനാൽ കുട്ടകം കൊണ്ട് വെള്ളം കോരാൻ കഴിയാതെയായി .
പകരം വീടുകളിൽ ഉപയോഗിക്കുന്ന തരം ചെറിയ ബക്കറ്റ് ഉപയോഗിച്ച് വെള്ളം കോരിയെടുക്കാം , ബക്കറ്റിൽ വെള്ളം കോരുന്നത് തങ്ങൾക്ക് ജോലി ഭാരം കൂടുതൽ ആണെന്ന് പറഞ്ഞു വെള്ളം കോരൽ കീഴ് ശാന്തിമാർ നിറുത്തി വെച്ചു . പമ്പ് സെറ്റ് വെച്ച് വെള്ളം എടുക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്നും ഇക്കൂട്ടർ പറഞ്ഞു വെക്കുന്നു. ഫലത്തിൽ ഭക്തർക്ക് പ്രസാദം ലഭിക്കാത്ത അവസ്ഥയും, ക്ഷേത്രത്തിലേക്ക് ഇത് വഴി കിട്ടുന്ന വരുമാന നഷ്ടം വേറെയും .
എല്ലാ മാസത്തിലെയും അവസാന തിയ്യതിക്ക് തമിഴ് നാട് സ്വദേശിയായ ഒരു ഭക്തൻ ഒന്നര ലക്ഷം രൂപയുടെ അപ്പം ശീട്ടാക്കാറുണ്ട് , വെള്ളം കോരാൻ ആളില്ലാത്തതായതോടെ ഇത്തവണ അപ്പം ശീട്ടാക്കാൻ ആ ഭക്തന് കഴിഞ്ഞില്ല ഭഗവാന് നഷ്ടം അര ലക്ഷം രൂപയാണ് . , വെള്ള നിവേദ്യം, നെയ് പായസം തുടങ്ങിയവയും ഭഗവാന് നിവേദിക്കാൻ മാത്രം ഉള്ളത് മാത്രമാണ് തയ്യാറാക്കുന്നത് , ഇത് പോലെ ഉദയാസ്ഥമന പൂജയ്ക്ക് സമാനമായ അതിവിശിഷ്ട വഴിപാടായ ”അഹസ്സ്” ശീട്ടാക്കാനും ഭക്തര്‍ക്കിപ്പോള്‍ സാധ്യമാകുന്നില്ലത്രെ .ഭരിക്കാൻ അറിയാത്ത ദേവസ്വം ഭരണ സമിതി കീഴ് ശാന്തിമാരുടെ വിരട്ടലിൽ പേടിച്ചു വിറച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. നേരത്തെ തോട്ടത്തിൽ രവീന്ദ്രനും അഡ്വ കെ ബി മോഹൻദാസും ചെയർ മാൻ മാരായിരുന്ന സമയത്തും കീഴ് ശാന്തിമാർ തങ്ങളുടെ സംഘബലം കാണിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല .
അതെ സമയം ക്ഷേത്രത്തിലെ തട്ടിപ്പ് തടയാൻ സർക്കാർ മുൻപ് നിയമിച്ചിട്ടുള്ള ഓഡിറ്റ് വിഭാഗത്തെ ഓടിക്കാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുകയായിരുന്നു ദേവസ്വം ഭരണ സമിതി, ഈ ആവശ്യം ഉന്നയിച്ചു തിരുവനന്ത പുരം പോയെങ്കിലും ഇളിഭ്യരായി തിരികെ വരേണ്ടി വന്നു . ഒരു സംവിധാനത്തെ തന്നെ ഇല്ലാതാക്കാൻ ഒരു സർക്കാരിനും കഴിയില്ല എന്ന സാമാന്യ ബോധം പോലും ഭരണ സമിതിക്ക് ഇല്ലാതെ പോയി .കാക്ക തൊള്ളായിരം ഭക്ത ജന സംഘടനകൾ ഗുരുവായൂരിൽ ഉണ്ടായിട്ടും ഇത്തരം ഗുരുതര പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്നാണ് ഭക്തരുടെ പരാതി