Header 1 vadesheri (working)

ചാരക്കേസ്: ചെയ്തതെല്ലാം ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

Above Post Pazhidam (working)

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തത്. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇൻറലിജൻസ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കി.

First Paragraph Rugmini Regency (working)

ശാസ്ത്രജ്ഞര്‍മാരുടെ ചാരവൃത്തിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സിബി മാത്യൂസ് വ്യക്തമാക്കുന്നു. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ്‌വർക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചു. നമ്പി നാരായണന്റെ ബന്ധവും ഇവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായെന്ന് സിബി മാത്യൂസ് പറയുന്നു.

Second Paragraph  Amabdi Hadicrafts (working)

മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചു. സക്വാഡ്രന്റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വെളിപ്പെടുത്തലുകൾ. ഐ.എസ്.ആർ.ഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ.ബി ശ്രീകുമാർ പറഞ്ഞിട്ടാണ്. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ നിരന്തരം സമ്മർദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറഞ്ഞു.ഐ.ബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. അതേസമയം, ശാസ്ത്രജ്ഞൻമാർ ചാരവൃത്തി ചെയ്തു എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയിൽ നിന്ന് ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച്‌ സ്‌പൈ നെറ്റ്വർക്കുണ്ടെന്ന് ഫൗസിയയിൽ നിന്ന് വിവരം ലഭിച്ചു. നമ്പി നാരായണന്‍റെ ബന്ധവും ഇവരുടെ മൊഴിയിൽ നിന്ന് വ്യക്തമായി. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചുവെച്ചു. സക്വാഡ്രന്‍റ് ലീഡർ കെ.എൽ. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശിപാർശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു