Post Header (woking) vadesheri

ചേറ്റുവ പുഴയിൽ അനധികൃത ഹൗസ് ബോട്ട് , പിഴയീടാക്കി തുറമുഖ വകുപ്പ്.

Above Post Pazhidam (working)

ചാവക്കാട്: ചേറ്റുവ പുഴയിൽ അനധികൃത  ഹൗസ് ബോട്ട് സർവീസ്.തുറമുഖ വകുപ്പ് പരിശോധന നടത്തി 65,000 രൂപ പിഴ ചുമത്തി.കർണാടക സ്വദേശി കെ.കെ.നാരായണദാസിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിക്കാരൻ എന്ന ബോട്ടാണ് പിടികൂടിയത്.

Arya bhavan inner

കൊടുങ്ങല്ലൂർ പോർട്ട്‌ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അധികൃത ബോട്ട് സർവീസ് കണ്ടെത്തിയത്.ചേറ്റുവ പുഴയിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ബോട്ടിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി.

Second Paragraph  Sarovaram(working)

ഇതിനെ തുടർന്ന് ബോട്ടുടമക്ക് നോട്ടീസ് നൽകുകയും 65,000 രൂപ പിഴയും ചുമത്തി.കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ എസ്.കിരണിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി.

Third paragraph Saravan bhavan