
ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ, ജനപ്രതിനിധികൾ ധർണ നടത്തി.

ചാവക്കാട് : ചേറ്റുവ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസിൽ നടന്ന ധർണ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്,സിപിഎം ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. എച്ച്. അക്ബർ, എം ആർ രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ് ,സിപിഐ ലോക്കൽ സെക്രട്ടറി എ. എ. ശിവദാസൻ, സിപിഎം ലോക്കൽ സെക്രട്ടറിമാരായ പി.എസ്.അശോകൻ, എ. എ. മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.