Header 1 vadesheri (working)

തൃശൂർ ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി

Above Post Pazhidam (working)

തൃശൂർ : ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. ചേർപ്പ് മുത്തുള്ളിയാൽ സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കെ.ജെ സാബുവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം.ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു പോലീസിന് മൊഴി നൽകി. രാവിലെ പശുവിനെ തീറ്റിക്കായി എത്തിച്ച നാട്ടുകാരൻ പ്രദേശത്തെ മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

First Paragraph Rugmini Regency (working)

വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോൾ നേരത്തെ മണ്ണ് ഇളകി കിടന്നിരുന്നത് മൂടിയിട്ടതായും കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്കിയത്തോടെ ഇക്കഴിഞ്ഞ 19ന് ബാബുവിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ സാബു പോലീസിന് നൽകിയ പരാതി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബാബുവാണെന്ന് ബന്ധുക്കളെയെത്തിച്ച് സ്ഥിരീകരിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയ ബാബുവിനെ കഴിഞ്ഞ 15നാണ് ബാബുവുമായുള്ള തർക്കത്തിന് പിന്നാലെ കൊലപ്പെടുത്തുന്നത്.