Above Pot

തൃശൂർ ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തൃശൂർ : ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ചേർപ്പ് കരുവന്നൂർ പനങ്കുളം സ്വദേശി സത്യരാജന് (47) ആണ് വെട്ടേറ്റത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

First Paragraph  728-90

ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. കരുവന്നൂർ പനംങ്കുളം എസ് എൻ ഡി പി ഹാളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഇന്നലെ കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സത്യരാജനുമായി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ഉണ്ടായ തർക്കമാണ് വെട്ടില്‍ കലാശിച്ചത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയത്.

Second Paragraph (saravana bhavan

ചേർപ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ച സത്യരാജിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സത്യരാജിന്റെ കാലിനും കൈയ്ക്കും മുഖത്തും പരിക്കുണ്ട്. സംഭവത്തിൽ ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.