ചെരിപ്പ് കൗണ്ടർ ലേലം ചെയ്യണമെന്ന് ഹൈക്കോടതി , സിപിഎം നേതാവിന് വേണ്ടി അപ്പീലുമായി ദേവസ്വം സുപ്രീം കോടതിയിലേക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ചെരുപ്പ് കൗണ്ടർ കംപ്യുട്ടർവൽക്കരിക്കണമെന്നും , ചെരുപ്പ് സൂക്ഷിക്കാനുള്ള കരാർ ടെണ്ടർ ചെയ്ത് നൽകണമെന്നും നിർദേശിച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേവസ്വം സുപ്രീകോടതിയിലേക്ക് . ഇപ്പോൾ കരാർ എടുത്ത സി പി എം ലോക്കൽ നേതാവിനെ സഹായിക്കാനാണ് 15 ലക്ഷം രൂപ ചിലവാക്കി സുപ്രീം കോടതിയെ സമീപിക്കുന്നത് . സി പി എം ലോക്കൽ നേതാവിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു സൊസൈറ്റിക്കാണ് കഴിഞ്ഞ വർഷം ടെണ്ടർ നടത്താതെ ദേവസ്വം 65,55,555 രൂപക്ക് കരാർ നൽകിയത് .ഈ വര്ഷം 65.55 ലക്ഷം രൂപയുടെ അഞ്ചു ശതമാനം തുക വർധിപ്പിച്ചു വീണ്ടും കരാർ പുതുക്കി നൽകി .
ഇതിനെതിരെ അഡ്വ ശ്രീ കുമാർ ചേലൂർ മുഖേന മറ്റൊരു കരാറുകാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്മാരായ അനിൽ കെ നമ്പ്യാർ , സോഫി തോമസ് എന്നിവർ അടങ്ങിയ ദേവസ്വം ബെഞ്ച് വിധി പ്രഖ്യാപിച്ചത് . സെപ്തംബർ 19 നാണ് വിധി പ്രസ്താവം നടത്തിയത്. വിധി നടപ്പാക്കത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സുപ്രീം കോടതിയെ സമീപിക്കുന്ന വിവരം ദേവസ്വം അഡ്വ ക്കറ്റ് അറിയിച്ചത് . ചെരിപ്പ് കൗണ്ടർ കരാർ എടുക്കുന്നവർ മുഴുവൻ സംഖ്യയും ആ ദ്യം അടക്കണം . എന്നാൽ നേതാവിന് സൗകര്യം ഉള്ളപ്പോൾ അടച്ചാൽ മതി എന്ന വാക്കാൽ നിർദേശം ദേവസ്വം നല്കിയിട്ടുണ്ടത്രെ
അതെ സമയം രണ്ടാം തവണയും കരാർ കിട്ടിയെങ്കിലും ചെരുപ്പ് കൗണ്ടർ നടത്തിപ്പ് സൊസൈറ്റിക്ക് ലാഭകരമല്ല എന്ന് മറ്റു ഭരണ സമിതി അംഗങ്ങളെ വിശ്വസിപ്പിക്കുകയും ദിവസം 1200 രൂപ പ്രതി ദിനം വാങ്ങി പുറത്തുള്ള ആൾക്ക് ചെരിപ്പ് സൂക്ഷിപ്പ് നല്കാൻ ധാരണ ഉണ്ടാക്കി . . എന്നാൽ ഈ നേതാവ് തന്നെയാണ് സൊസൈറ്റിയിൽ നിന്നും ചെരിപ്പ് കൗണ്ടർ എടുത്തിട്ടുള്ളതെന്ന വിവര വും പുറത്തു വരുന്നുണ്ട് . . ചെരിപ്പ് കൗണ്ടർ നടത്താൻ എടുക്കുന്നവർ തെക്കേ നടയിലെ സൗജന്യ ചെരിപ്പ് കൗണ്ടർ കൂടി നടത്തണമെന്നതാണ് നിയമം .
ഇപ്പോൾ ആളെ ബോധിപ്പിക്കാൻ പേരിനു മാത്രമാണ് അവിടെ കൗണ്ടർ പ്രവർത്തിക്കുന്നത് പുലർച്ചെ രണ്ടു മണിമുതൽ രാത്രി 10 വരെ കൗണ്ടർ പ്രവർത്തിക്കുവാൻ ഒരാളെ മാത്രമാണ് ജോലിക്ക് നിയമിച്ചിട്ടുള്ളത് , അതിനാൽ ഇവിടെ സൂക്ഷിക്കാൻ കൊടുത്ത ചെരിപ്പ് തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ ആളില്ലത്ത അവസ്ഥയാണ് . ട്രെയിന്റെ സമയത്തിനു പോകേണ്ടവർ ചെരിപ്പ് ഉപേക്ഷിച്ചു മടങ്ങേണ്ട സ്ഥിതിയാണ് . ചെരിപ്പ് കൗണ്ടറിന്റെ നടത്തിപ്പിനെ കുറിച്ച് ദേവസ്വത്തിൽ ആരെങ്കിലും പരാതി നൽകിയാൽ , ആ കടലാസു കഷ്ണത്തിന് അധികം ആയുസ് ഉണ്ടാകില്ലത്രെ പരാതിക്കാരൻ മടങ്ങിപോയാൽ അത് കീറി മേശയുടെ കീഴിലുള്ള കുട്ടയിൽ വീണിരിക്കും പുറത്തു നിന്ന് വരുന്നവർ ആരും ഇതിന്റെ പിറകെ പോകാൻ തയ്യാറാകാത്തത് കൊണ്ട് എല്ലാ പരാതികളും പരാതി പറച്ചിലിൽ അവസാനിക്കും