
ചെമ്പൈ സംഗീതോത്സവം, സുവർണ്ണ ജൂബിലി സമാപനം 14 ന്

ഗുരുവായൂർ: ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 14 വെള്ളിയാഴ്ച സമാപനമാകും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ വൈകിട്ട് 5ന് ചേരുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് .കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. പ്രശസ്ത ഗായകൻ വി.ടി.മുരളി ചെമ്പൈ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ എന്നിവർ പങ്കെടുക്കും .ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ നന്ദിയും രേഖപ്പെടുത്തും
സംഗീത സെമിനാർ രാവിലെ 9 മുതൽ
ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസമായ
നവംബർ 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സംഗീത സെമിനാർ നടത്തും. ക്ഷേത്രം കിഴക്കേ നടയിലെ കൗസ്തുഭം റെസ്റ്റ് ഹൗസ് വളപ്പിലെ നാരായണീയം ഹാളിലാണ് സെമിനാർ.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. സെമിനാറിൽ കവിയും ഗാനരചയിതാവുമായ ശ്രീ.ബി.കെ.ഹരിനാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഡോ. ബേബി ശ്രീറാം ആദ്യ പ്രബന്ധം അവതരിപ്പിക്കും.
കർണാടക സംഗീതത്തിൽ മനോധർമ്മ സംഗീതത്തിന്റെ വിവിധ തലങ്ങൾ എന്നതാണ് വിഷയം.
തുടർന്ന്. അറയ്ക്കൽ നന്ദകുമാർ (അസി.പ്രൊഫസർ, സംഗീത വിഭാഗം, സ്‌കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്‌സ്,) പ്രബന്ധം അവതരിപ്പിക്കും.
രാഗങ്ങളിലെ ഈണങ്ങൾ എന്നതാണ് വിഷയം. സെമിനാറിൽ ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗങ്ങളായ
ഡോ.കെ മണികണ്‌ഠൻ ഗുരുവായൂർ, .ആനയടി പ്രസാദ് എന്നിവർ മോഡറേറ്ററാകും.
മുതിർന്ന സംഗീതജ്ഞർക്ക്ആദരം

മുതിർന്ന കലാകാരൻമാരായ ഡോ.മാലിനി ഹരിഹരൻ (വോക്കൽ ), തൃശൂർ മോഹൻ (മൃദംഗം), ഗുരുവായൂർ മുരളി (നാഗസ്വരം), ഗുരുവായൂർ നാരായണൻ (വയലിൻ), ഡോ.കെ.ജയകൃഷ്ണൻ (മൃദംഗം) എന്നിവരെ ചടങ്ങിൽ ആദരിക്കും.
സംഗീതക്കച്ചേരി
സമാപന സമ്മേളനത്തിന് ശേഷം യുവസംഗീതജ്ഞരിൽ ശ്രദ്ധേയനായ .
അഭിഷേക് രഘുറാം സംഗീത കച്ചേരി അവതരിപ്പിക്കും.
.എൽ.രാമകൃഷ്ണൻ (വയലിൻ) ,. പത്രി സതീഷ് കുമാർ (മൃദംഗം), .ജി.ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും.
……
