Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി . ഭക്തിസാന്ദ്രമായ ചടങ്ങിൽ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു.ഗുരുവായുരപ്പൻ്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Ambiswami restaurant

2025 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രൊഫ. പാൽ കുളങ്ങര കെ.അംബിക ദേവിക്ക് അദ്ദേഹം സമ്മാനിച്ചു.ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി അംഗം ഡോ.സദനം ഹരികുമാർ പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തി. ഡോ.എം.വി നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,. സി. മനോജ്, ദേവസ്വം വൈദിക ,സാംസ്കാരിക പഠന കേന്ദ്രം ഡയറക്sർ ഡോ. പി. നാരായണൻ നമ്പൂതിരി, ചെമ്പൈ സബ്ബ്കമ്മിറ്റി അംഗങ്ങളായ പ്രൊഫ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, . പി.എസ്. വിദ്യാധരൻ മാസ്റ്റർ, എൻ. ഹരി, . ചെമ്പൈ സുരേഷ്, . ആനയടി പ്രസാദ്, ഡോ. ഗുരുവായൂർ കെ. മണികണ്ഠൻ എന്നിവർ സന്നിഹിതരായി. അസ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ നന്ദി പറഞ്ഞു.

Second Paragraph  Rugmini (working)

ഉദ്ഘാടനസമ്മേളനത്തിന്ശേഷം പുരസ്‌കാര സ്വീകർത്താവായ
പ്രൊഫ. പാൽകുളങ്ങര കെ. അംബികാദേവി സംഗീതക്കച്ചേരി നടത്തി. സിത്താര കൃഷ്‌ണമൂർത്തി കൂടെ പാടി. മഞ്ജുള രാജേഷ് – (വയലിൻ), നാഞ്ചിൽ അരുൾ – (മൃദംഗം, ) തിരുവനന്തപുരം ആർ. രാജേഷ് – (ഘടം) എന്നിവർ പക്കമേളമൊരുക്കി.

Third paragraph

തിങ്കളാഴ്ച രാവിലെ ക്ഷേത്രം ശ്രീലകത്ത് നിന്നും കൊണ്ടുവരുന്ന വിളക്ക് ചെമ്പൈ സംഗീത മണ്ഡപത്തിലെ വിളക്കിൽ തന്ത്രി തെളിയിച്ച ശേഷം ക്ഷേത്രം അടിയന്തിരക്കാരുടെ നാദസ്വര മംഗളവാദ്യത്തോടെ യാണ് 15 ദിവസം നീണ്ടു നിൽക്കുന്ന ചെമ്പൈ സംഗീതോത്സവ ത്തിന് തുടക്കമാവുക . തുടർന്ന് ചെമ്പൈ സഗീതോത്സവ സബ് കമ്മറ്റി അംഗങ്ങൾചേർന്ന് വാതാപി ഗണപതിം ഭജേഹം ആലപിക്കും