Post Header (woking) vadesheri

ചെമ്പൈ സംഗീതോൽസവത്തിന് മംഗളം പാടി, 2535 പേർ സംഗീതാർച്ചന നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുപവനപുരിയെ ഭക്തി സാന്ദ്രമാക്കിയ സംഗീത സമർപ്പണ ദിനങ്ങൾക്ക് പരിസമാപ്തിയായി. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട നാല് കീർത്തനങ്ങൾ അവതരിപ്പിച്ച സമാപന കച്ചേരിയോടെയാണ് ചെമ്പൈ സംഗീതോൽസവത്തിന് തിരശീല വീണത്.

Arya bhavan inner

Second Paragraph  Sarovaram(working)

പ്രശസ്ത സംഗീതജ്ഞൻ സംഗീത കലാനിധി പത്മഭൂഷൺ ഡോ. ടി.വി.ഗോപാലകൃഷ്ണൻ സമാപന കച്ചേരിക്ക് നേതൃത്വം നൽകി. വാതാപി എന്നു തുടങ്ങുന്ന കീർത്തനത്തിൽ തുടങ്ങിയ കച്ചേരി കരുണ ചെയ്‌വാ നെന്തു താമസം കൃഷ്ണാ എന്ന കീർത്തനത്തോടെ സമാപിച്ചു. തുടർന്ന് മംഗളം പാടിയാണ് സംഗീതാർച്ചന അവസാനിച്ചത്.15 സംഗീത ദിനരാത്രങ്ങളിലായി 2535 സംഗീതജ്ഞർ ആണ് ഈ വർഷം സംഗീതാർച്ചന നടത്തിയത് ,

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ചെമ്പൈ സംഗീതോൽസവവുമായി സഹകരിച്ച് പ്രവർത്തിച്ച സംഗീതജ്ഞരെയും കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരെയും വിവിധ മേഖലയിൽ സഹകരിച്ച വർ
അ ടക്കമുള്ളവർക്കും ചടങ്ങിൽ ഉപഹാരം നൽകി .ദേവസ്വം ചെയർമാൻ ഡോ : വി കെ വിജയൻ ഭരണ സമിതി അംഗം മനോജ് തുടങ്ങിയവർ നേതൃത്വം നൽകി