Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെമ്പൈ ഗ്രാമത്തിൽ:

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ തുടക്കമാകും.

First Paragraph Rugmini Regency (working)

ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ജൂലൈ 15 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെമ്പൈ ഗ്രാമത്തിൽ ചേരും.

ചെമ്പൈ സ്വാമികളുടെ അനശ്വര സ്മരണ നിറഞ്ഞ ചെമ്പൈ മെമ്മോറിയൽ ഹാളിലാണ് യോഗം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്ഥലം എം എൽ എ പി.പി.സുമോദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കലാ ആസ്വാദകരും പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)