
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: ലോഗോ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം ലോഗോ തയ്യാറാക്കി അയക്കാൻ അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.പ്രായഭേദമന്യേ കലാകാരൻമാർക്ക് ലോഗോ തയ്യാറാക്കി അയക്കാം. കർണ്ണാടക സംഗീത പാരമ്പര്യം, കേരളീയ സംഗീതപാരമ്പര്യം, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ഗുരുവായൂർ ക്ഷേത്രം എന്നിവ ലോഗോയിൽ ഉൾകൊള്ളണം.

ഒരു നിറത്തിലോ ബഹുവർണ്ണത്തിലോ A4 സൈസ് പേപ്പറിൽ തയ്യാറാക്കാം. തയ്യാറാക്കിയ ലോഗോ 300 പിക്സൽ റസല്യൂഷനിൽ പി.ഡി.എഫ്. ഫോർമാറ്റിൽ ഈ മെയിൽ ആയും തപാൽ, കൊറിയർ സർവ്വീസ് വഴിയും ദേവസ്വത്തിലേക്കയക്കാം. ഗുരുവായൂർ ദേവസ്വം നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച ലോഗോ തെരഞ്ഞെടുക്കും. ലോഗോ ഉപയോഗിക്കുന്നതിനുള്ള അവകാശം ദേവസ്വത്തിന് മാത്രമായിരിക്കും.
ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് “ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി – ലോഗോ മത്സരം – 2025 “
എന്ന് രേഖപ്പെടുത്തണം.
വിലാസം.
അഡ്മിനിസ്ട്രേറ്റർ
ഗുരുവായൂർ ദേവസ്വം
ശ്രീപദ്മം
ഗുരുവായൂർ പി.ഒ
തൃശൂർ – 68010 1.
ലോഗോ ലഭിക്കേണ്ട അവസാന തീയതി 2025 ജൂലൈ 15 വൈകിട്ട് 5 മണി.

Email: [email protected]
ഫോൺ: 0487-2556335
Ent n: 290,29 2