Header 1 = sarovaram
Above Pot

ചെമ്പൈ സംഗിതോത്സവത്തിന് നവംബർ 29 ന് തിരശ്ശീല ഉയരും

ഗുരുവായൂർ : ചെമ്പൈ സംഗിതോത്സവം നവംബർ 29 ന് മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കർണാടക സംഗീതകുലപതി വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോത്സവം . സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തമ്പുരു ചെമ്പൈ യുടെ ഭവനത്തിൽ നിന്ന് നവംബർ 28 ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങ ളിലെ സ്വീകരണത്തിന് ശേഷം നവംബർ 29 ന് വൈകീട്ട് ആറുമണിയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും .

Astrologer

വൈകുന്നേരം 6.30 ന് മേൽപ്പത്തൂർ ഓഡിറ്റോ റിയത്തി ൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാ ടനം ചെയ്യും . ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിക്കും . ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ പുരസ്കാരം നാഗസ്വര വിദ്വാൻ .തിരുവിഴ ജയശങ്കറിന് സമ്മാ നിക്കും .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാവിനെ പരിചയപെടുത്തും

ഭരണ സമിതി അംഗങ്ങളായ .കെ.സി.ശ്രിമാനവേദൻരാജ ( സാമൂതിരിരാജ ) , . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ( ക്ഷേത്രം തന്ത്രി ) , അഡ്വ കെ. അജിത്. എ.വി.പ്രശാന്ത് , .കെ. വി.ഷാജി , .ഇ.പി.ആർ. വേശാല , അഡ്വ.കെ.വി.മോഹനകൃഷ്ണൻ , ചെമ്പൈ സംഗീതോത്സവ സബ്കമ്മിറ്റി അംഗ ങ്ങളും സംഗീതജ്ഞരുമായ പ്രൊഫ . വൈക്കം വേണുഗോപാൽ , .തിരുവിഴ ശിവാനന്ദൻ , .എൻ.ഹരി ചെമ്പൈ സുരേഷ് , ഡോ . ഗുരുവായൂർ കെ . മണി കണ്ഠൻ . ദേവസ്വം അഡ്മിനി സ്ട്രേറ്റർ .കെ.പി. വിനയൻ എന്നിവർ സംസാരിക്കും

തുടർന്ന് പുരസ്കാര ജേതാവ് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി നടക്കും . നവംബർ 30 ന് രാവിലെ ഏഴു മണിക്ക് ക്ഷേത്ര ശ്രീലകത്ത് നിന്ന് പകർന്നെത്തിക്കുന്ന ഭദ്ര ദീപം ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സംഗിത മണ്ഡപത്തിൽ തെളിയിക്കും . ഇതോടെ ഏകാദശി ദിവസം വരെ നീളുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമാകും . തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം രണ്ടായിരത്തോളം സംഗീതോപാസകരും സംഗിതോത്സവത്തിൽ പങ്കെടുക്കും . ദശമി നാളായ ഡിസംബർ 13 ന് രാവിലെ ഗജഘോഷയാത്ര , ആനയുട്ട് എന്നിവയോടെ ഗജരാജൻ ഗുരു വായൂർ കേശവൻ അനുസ്മരണം ദിനം ആചരിക്കും . ഏകാദശി ദിവസമായ ഡിസംബർ 14 ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതൽ സുവർണ മുദ്രയ്ക്കായുള്ള ഏകാദശി അക്ഷരശ്ലോക മത്സരം നടക്കും .

Vadasheri Footer