
ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി സമാപനം.

ഗുരുവായൂർ : ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത സെമിനാർ സംഘടിപ്പിച്ചു. നാരായണീയം ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ബി.കെ ഹരിനാരയണൻ വിശിഷ്ടാതിഥിയായി.

ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
കർണാടക സംഗീതത്തിൽ, മനോധർമ്മ സംഗീതത്തിൻ്റെ വിവിധ തലങ്ങൾ എന്ന വിഷയത്തിൽ ഡോ. ബേബി ശ്രീറാം, രാഗങ്ങളിലെ ഈണങ്ങൾ എന്ന വിഷയത്തിൽ സംഗീത സംവിധായകൻ അറയ്ക്കൽ നന്ദകുമാർ വിഷയം അവതരിപ്പിച്ചു. സെമിനാറിൽ ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, ഡോ.കെ മണികണ്ഠൻ ഗുരുവായൂർ എന്നിവർ മോഡറേറ്റായിരുന്നു.

ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയുടെ സമാപന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് ജയകുമാർ ഉൽഘാടനം ചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ആകസ്മികമായി ,അപ്രതീക്ഷിതമായി എന്നിൽ എത്തിച്ചേർന്നതാണ്. ഗുരുവായൂരപ്പനെന്ന വലിയ ശക്തിയുടെ മുന്നിൽ എൻ്റെ കർമ്മശേഷി അടിയറവ് ചെയ്യുന്നു.അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഗായകൻ വി.ടി.മുരളി ചെമ്പൈ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു..ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .കെ.പി.വിശ്വനാഥൻ, ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങളായ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ മാസ്റ്റർ, എൻ.ഹരി, ആനയടി പ്രസാദ്, ചെമ്പൈ സുരേഷ്, ഗുരുവായൂർ മണികണ്ഠൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി .മുതിർന്ന കലാകാരൻമാരായ ഡോ.മാലിനി ഹരിഹരൻ (വോക്കൽ ), ഗുരുവായൂർ മുരളി (നാഗസ്വരം), ഗുരുവായൂർ നാരായണൻ (വയലിൻ), ഡോ.കെ.ജയകൃഷ്ണൻ (മൃദംഗം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ നന്ദിയും രേഖപ്പെടുത്തി. സമാപന സമ്മേളനത്തിന് ശേഷം അഭിഷേക് രഘുറാം സംഗീത കച്ചേരി അവതരിപ്പിച്ചു.
.എൽ.രാമകൃഷ്ണൻ (വയലിൻ) ,. പത്രി സതീഷ് കുമാർ (മൃദംഗം), .ജി.ഗുരുപ്രസന്ന (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി.
