
ചെമ്പൈ സംഗീതോത്സവ വേദിയിൽ വിശേഷാൽ കച്ചേരി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ വൈകിട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഡോ നിരഞ്ജന ശ്രീനിവാസ് സേലം കച്ചേരി അവതരിപ്പിച്ചു .ഗംഭീര നാട്ട രാഗത്തിലുള്ള മല്ലാരി കീർത്തനം( ഖണ്ഡ ജാതിത്രുപുട താളം ) ആണ് ആദ്യം പാടിയത് .തുടർന്ന് ദീക്ഷിതർ കൃതിയായ “ബാലകൃഷ്ണ ഭാവയാമി” യും (രാഗം ഗോപിക വസന്തം, ആദി താളം)ത്യാഗരാജ കൃതിയായ “വിദുലകു” മായാമാളവ ഗൗള രാഗം (ആദിതാളം ), പട്ടണം സുബ്രഹ്മണ്യ അയ്യർ രചിച്ച ലതാംഗി രാഗത്തിൽ ഉള്ള “അപരാധമു” (ആദി താളം ), ദീക്ഷിതർ കൃതിയായ “ബാലഗോപാല” (ഭൈരവി രാഗം, . ആദി താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു .

അവസാനം വൃന്ദാവന സാരംഗ രാഗത്തിലുള്ള “നിരുഭാഗ്യ” (ഖണ്ഡ ചാപ്പ് താളം ) എന്ന കീർത്തനവും ആലപിച്ചു .. പരവൂർ എൻ കെ അനന്ത ലക്ഷ്മി വയലിനിലും , തിരു നാഗേശ്വരം ടി ആർ എസ് മണികണ്ഠൻ മൃദംഗത്തിലും , മങ്ങാട് പ്രമോദ് ഘടത്തിലും പക്കമേള മൊരുക്കി .

തുടർന്ന് മൂഴിക്കുളം വിവേക് വിശേഷാൽ കച്ചേരി അവതരിപ്പിച്ചു . ദീക്ഷിതർ രചിച്ച” സ്വാമിനാഥ പരിപാലയ” (നാട്ട രാഗം ,ആദി താളം) എന്ന കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത് തുടർന്ന് പുരന്തര ദാസ് കൃതിയായ “രാമ നാമ പായസ ഗേ”യും (ആനന്ദ ഭൈരവി രാഗം ,രൂപക താളം) , പിന്നീട് സ്വാതി നാൾ കൃതിയായ ” പാലയമാധവ മാമയി ” യും (അസാവേരി രാഗം ,ആദി താളം) ത്യാഗ രാജ കൃതിയായ “ഓരംഗ ശായി ( കാംബോജി രാഗം ,ആദി താളം )അംബുജ കൃഷ്ണ കൃതിയായ “ഗുരുവായൂരപ്പനെ അപ്പൻ” (രീതി ഗൗള രാഗം ,ആദി താളം ) എന്നീ കീർത്തനങ്ങൾ ആണ് ആലപിച്ചത് ,
വി വി ശ്രീനിവാസ റാവു വയലിനിലും ,കെ വി പ്രസാദ് മൃദംഗത്തിലും ,വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും പിന്തുണ നൽകി
