ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനത്തിൽ ,171 പേർ സംഗീതാർച്ചന നടത്തി.
ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ’ത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച 171 പേർ സംഗീതാർച്ചന നടത്തി രാത്രി 12 മണിയോടെയാണ് രണ്ടാം ദിവസത്തെ സംഗീതോത്സവം സമാപിച്ചത് ആദ്യദിനത്തിൽ 164 പേർ സംഗീതാർച്ചന നടത്തിയിരുന്നു .ഞായറാഴ്‌ച പുലർച്ചെ ഒരു മണി ക്കാണ് ആദ്യദിനം സമാപിച്ചത്.
വിശേഷാൽ കച്ചേരിയിൽ ആദ്യം ശ്രീവാണിയെല്ലയുടെ വീണ കച്ചേരിയോടെയാണ് രണ്ടാം ദിനത്തിലെ വിശേഷാൽ കച്ചേരി ആരംഭിച്ചത് മൃദംഗത്തിൽ ചാലക്കുടി ആർ രാം കുമാർ വർമ്മയും, ഘടത്തിൽ വൈക്കം എൻ ഗോപാലകൃഷ്ണനും പിന്തുണ നൽകി .തുടർന്ന് കോട്ടക്കൽ രഞ്ജിത്ത് വാര്യർ സംഗീത കച്ചേരി അവതരിപ്പിച്ചു .
ഹിന്ദോളം രാഗത്തിലുള്ള പദ്മനാഭ പാഹി എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് ആദി താളം ,തുടർന്ന് വേണുഗാന ലോലുനി- (രാഗം കേദാര ഗൗളം,രൂപക താളം ) എന്ന കീർത്തനം ആലപിച്ചു . അവസാനമായി തോടി രാഗം ആദി താളത്തിലുള്ള തായേ യശോദ എന്ന കർത്തനം ആലപിച്ചാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത് .തിരുവനന്തപുരം വി രവീന്ദ്രൻ മൃദംഗത്തിലും അഞ്ചൽ കൃഷ്ണയ്യർ ഘടത്തിലും പക്കമേളമൊരുക്കി