Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവം  ജൂബിലി ആഘോഷം ഒക്ടോബർ 11 ന് തൃശൂരിൽ:

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം ചെമ്പൈ സംഗീതോ ത്സവം സുവർണ്ണ ജൂബിലിയാഘോഷം ഒക്ടോബർ 11 ശനിയാഴ്ച തൃശൂരിലെ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് റിജീയണൽ തീയേറ്ററിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ നാലാമത്തേതാണ് തൃശൂരിലേത്.

Ambiswami restaurant

കേരള സംഗീത നാടക അക്കാദമിയുമായി ചേർന്ന്  നടത്തുന്ന തൃശൂരിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. ബഹു. പി.ബാലചന്ദ്രൻ എം.എൽ.എ, മുഖ്യാതിഥിയാകും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്കം ഐ.എ.എസ്. വിശിഷ്ട‌ാതിഥിയാകും.

സംഗീത നാടകഅക്കാദമി ചെയർപേഴ്‌സൺ  മട്ടന്നൂർ ശങ്കരൻകുട്ടി ചടങ്ങിൽ മുതിർന്ന സംഗീതജ്ഞരെ ആദരിക്കും. പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനുമായ എൻ.പി.വിജയകൃഷ്‌ണൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, സംഗീത നാടക അക്കാദമി സെക്രട്ടറി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരാകും.

Second Paragraph  Rugmini (working)


ഉദ്ഘാടന ചടങ്ങിനുശേഷം ചെമ്പൈ സ്വാമികളുടെ ശിഷ്യൻ പദ്‌മഭൂഷൺ ടി.വി.ഗോപാലകൃഷ്ണൻ സംഗീതക്കച്ചേരി അവതരിപ്പിക്കും.