ചെമ്പൈ സംഗീതോത്സവം 850 പേർ സംഗീതാർച്ചന നടത്തി.
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം അഞ്ചാം ദിനം പിന്നിടുമ്പോൾ സംഗീതാർച്ചന നടത്താൻ വൻ തിരക്ക്. ഇന്ന് മാത്രം ഇരുനൂറോളം പേർ സംഗീതാർച്ചന നടത്താൻ എത്തിയത്. ഇതോടെ മൊത്തം 850 പേർ സംഗീതാർച്ചന നടത്തി .വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രസിദ്ധ സംഗീതജ്ഞൻ ആയിരുന്ന വെച്ചൂർ എൻ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ ചെറുമകൾ രത്നപ്രഭയുടെ കച്ചേരി സംഗീത പ്രേമികൾക്ക് . വേറിട്ട അനുഭവമായി
ലാൽഗുഡി ജയറാം ചാരുകേശി രാഗത്തിൽ രചിച്ച വർണം ( ആദി താളം ) ആലപിച്ചാണ് അവർ കച്ചേരിക്ക് തുടക്കം കുറിച്ചത് “തുടർന്ന് സ്വാതി തിരുനാൾ കൃതി മോഹനരാഗത്തിൽ “ദേവേ ശ്രീ പത്മനാഭ “( രൂപക താളം ) ,അംബുജം കൃഷ്ണ കൃതി, കർണ്ണ രഞ്ചിനി രാഗത്തിൽ ” ഓം നമോ നാരായണ ” ( ഖണ്ഡ ചാപ്പ് താളം) , കല്യാണി രാഗത്തിൽ ത്യാഗരാജ കൃതി ” വാസു ദേവ ” (ആദി താളം ), എന്നിവ ആലപിച്ചു . ഒടുവിൽ കാപ്പി രാഗത്തിൽ ” ഭജ മാധവം അനിശം ” (ആദി താളം) ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് ഗോകുൽ ആലങ്കോട് (വയലിൻ) കവിയൂർ സനൽ ( മൃദംഗം ) ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ ) എന്നിവർ പ ക്കമേളത്തിൽ പിന്തുണ നൽകി
രണ്ടാമത്തെ വിശേഷാൽ കച്ചേരിയിൽ വാരാണസി ഡോ : കെ ശശി കുമാർ ആണ് കച്ചേരി അവതരിപ്പിച്ചത് ദീക്ഷിതർ നാട്ട രാഗത്തിൽ രചിച്ച ” സ്വാമി നാഥ പരിപാലയ” ( ആദി താളം ) ആലപിച്ച് സംഗീതാർച്ചനക്ക് തുടക്കം കുറിച്ചു .തുടർന്ന് മൈസൂർ വാസുദേവരായർ സുരുട്ടി രാഗത്തിൽ രചിച്ച ” പരദേവാ “( രൂപക താളം ), ത്യാഗ രാജ കൃതി (അഠാണ രാഗം ) “അനുപമ ഗുണാം ബുധി” (ഖണ്ഡ ചാപ്പ് താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . ഒടുവിൽ ത്യാഗരാജസ്വാമികൾ പ ന്തുവരാളി രാഗത്തിൽ രചിച്ച “നാരദമുനി”( ആദി താളം ത്രിശ്ര നട ) ആലപിച്ചാണ് കച്ചേരി അവസാ നിപ്പിച്ചത് . മൂന്നാമത്തെ വിശേഷാൽ കച്ചേരിയിൽ തിരുവനന്തപുരം വി. ശിവകുമാറിന്റെ ഹാർമോണിയ കച്ചേരി ഏറെ ശ്രദ്ധേയമായി കേദാര ഗൗള രാഗത്തിൽ വർണ്ണം ( ആദി താളം )ആണ് ആദ്യം ആലപിച്ചത് .
തുടർന്ന് ദീക്ഷിതരുടെ ഹംസദ്ധ്വ നി രാഗത്തിലെ “വാതാപി ഗണപതിം” ( ആദി താളം ),ത്യാഗ രാജസ്വാമികൾ ധന്യാസി രാഗത്തിൽ രചിച്ച “സംഗീത ജ്ഞാനമു”( ആദി താളം ),പട്ടണം സുബ്രമണ്യയ്യർ കദന കുരൂഹലം രാഗത്തിൽ രചിച്ച “രഘുവംശ സുധാംബുധി” ( ആദി താളം) എന്നീ കീർത്തനങ്ങൾ ആലപിച്ചു .
സ്വാതി തിരുനാൾ ചാരു കേശി രാഗത്തിൽ രചിച്ച “കൃപയാ പാലയ”( മിശ്ര ചാപ്പ് താളം ) ആലപിച്ചാണ് അദ്ദേഹം ഹാർമോണിയത്തിലെ മാന്ത്രികത അവസാനിപ്പിച്ചത് ബോംബൈ ഗണേഷ് ( മൃദംഗം ) ബാലു കൃഷ്ണ ( തബല ) എന്നിവർ പിന്തുണ നൽകി .