Above Pot

ചെമ്പൈ സംഗീതോത്സവം , 2,630 പേർ സംഗീതാർച്ചനയിൽ പങ്കാളികളായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വൈകീട്ട് നടന്ന റിലേ കച്ചേരിയിൽ ചേപ്പാട് എ ഇ വാമനൻ നമ്പൂതിരിയുടെ കച്ചേരി ശ്രദ്ധേയമായി . രഞ്ജിനി രാഗത്തിൽ ദുർമാർഗ ചര ( രൂപക താളം ) എന്ന കീർത്തനമാണ് അദ്ദേഹം ആലപിച്ചത് . വയലിനിൽ എസ് ഈശ്വര വർമ്മയും മൃദംഗത്തിൽ പാറശാല രവിയും ഘടത്തിൽ ആർ ഗോപി നാഥ പ്രഭുവും പക്ക മേളമൊരുക്കി

First Paragraph  728-90

Second Paragraph (saravana bhavan

തുടർന്ന് ഡോ ബി അരുന്ധതി യുടെ സംഗീതാർച്ചനക്ക് ,ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ വയലിനിലും മുളങ്കാടകം രാം ജയ് മൃദംഗത്തിലും അഞ്ചൽ കൃഷ്ണയ്യർ ഘട ത്തിലും പിന്തുണ നൽകി അവസാന റിലേ കച്ചേരിയിൽ എസ് മഹതി സംഗീതാർച്ചന നടത്തി വയലിനിൽ വയലാ രാജേന്ദ്രനും , മൃദംഗത്തിൽ പാലക്കാട് മഹേഷ് കുമാറും ഘടത്തിൽ പെരുവുകാവ് പി എൽ സുധീറും പക്കമേളം ഒരുക്കി

വെള്ളിയാഴ്ച 143 പേരാണ് ക്ഷേത്ര സന്നിധിയിൽ സംഗീതാർച്ചന നടത്തിയത് .ചെമ്പൈ സംഗീതോത്സവ വേദിയിൽ വെള്ളിയാഴ്‌ച അർദ്ധ രാത്രി വരെ 2630 പേരാണ് സംഗീതാർച്ചനയിൽ പങ്കാളികളായത്