Post Header (woking) vadesheri

ചിറ്റണ്ട ചെറുചക്കിചോല ചെക്ക്ഡാമിൽ വിദ്യാർഥി മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ചിറ്റണ്ട ചെറുചക്കിചോല ചെക്ക്ഡാമിൽ കുളിക്കാൻ ഇറങ്ങിയ ചാവക്കാട് സ്വദേശിയായ വിദ്യാർഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി മേപ്പുറത്ത് വീട്ടിൽ ഷംസുവിന്റെ മകൻ ഷാഹിദ് ഷഫാഹ് (17 )ആണ് മരിച്ചത്. എടക്കഴിയൂർ സീതിസാഹിബ് സ്‌കൂളിലെ പ്ലസ് റ്റു വീദ്യാർഥിയാണ് ഇന്ന് രാവിലെ കൂട്ടുകാരോടൊത്ത് ചെറുചക്കി ചോലയിൽ കുളിക്കാൻ ഇറങ്ങിയതാണ് നീന്തൽ അറിയാത്ത ഷഫാഹ് വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു കൂട്ടുകാർ ശ്രമിച്ചെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല.

Ambiswami restaurant

കൂട്ടുകാരിലൊരാൾ അരകിലോമീറ്ററോളം താഴേക്ക് നടന്ന് നാട്ടുകാരെ വിളിച്ച് കൊണ്ട് വന്നതിന് ശേഷം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളത്ത് നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഉടൻ തന്നെ കുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലുംമരണത്തിന് കീഴടങ്ങിയിരുന്നു . ഖബറടക്കം തിങ്കളാഴ്ച നടത്തും