Above Pot

ചാവക്കാട് വല്ലഭട്ടയിലെ ഉണ്ണി ഗുരുക്കൾ കളമൊഴിഞ്ഞു

ചാവക്കാട് ∙ കളരിപ്പയറ്റിനെ കടലിനപ്പുറത്തേക്കു പരിചയപ്പെടുത്തിയ,ചാവക്കാടിന് പത്മശ്രീ സമ്മാനിച്ച വല്ലഭട്ടാ കളരിയിലെ ഗുരുക്കൾ സി ശങ്കരനാരായണ മേനോന്‍ (94 ) അന്തരിച്ചു .വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു. ചൊവ്വ വൈകുന്നേരം അഞ്ചരമണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം തൊണ്ണൂറ്റി മൂന്നാം വയസ്സിലായിരുന്നു പത്മശ്രീ ലഭിച്ചത് . പത്മശ്രീ ക്ക് പുറമെ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്, കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

First Paragraph  728-90

ആറാം വയസില്‍ കളരി പഠിക്കാനിറങ്ങിയതാണ് സി. ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കള്‍. അച്ഛന്റെ ശിക്ഷണത്തിൽ മുടവങ്ങാട്ട് തറവാട്ട് കളരിയിലായിരുന്നു അഭ്യാസം തുടങ്ങിയത്. 16–ാം വയസിൽ അരങ്ങേറ്റം കുറിച്ചു. വിദേശത്തും നാട്ടിലുമായി ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. .വിദേശത്തു നിന്നുള്ളവരടക്കം ആയിരക്കണക്കിനു പേരാണു കളരി പഠിച്ചു മടങ്ങിയത്. . മലപ്പുറം തിരൂർ നിറമരുതൂർ വീരശ്രീ മുടവങ്ങാട്ടിൽ ശങ്കുണ്ണി പണിക്കരുടെയും തിരൂർ വെങ്ങാലൂർ ചുണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. വെട്ടത്ത് രാജാവിന്റെ പടനായകത്വം ഉണ്ടായിരുന്നയളാണ് വീരശ്രീ ശങ്കുണ്ണി പണിക്കരുടെ കുടുബ പരമ്പരയാണത്.

Second Paragraph (saravana bhavan

ഒരു കാലത്തു പൊന്നാനി തുറമുഖത്തിന്റെ മേൽനോട്ടം വരെ വഹിച്ചിരുന്നതു ഈ കളരി സംഘമായിരുന്നുവെന്നു സാമൂതിരി കോവിലകത്തെ രേഖകളിലുണ്ട്. 1957ലാണു മണത്തല വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ കാരണവരായ ശങ്കുണ്ണി പണിക്കരും കുടുംബ ഗുരുക്കളും ചേർന്നു വല്ലഭട്ടാ കളരി സംഘം സ്ഥാപിച്ചത്. അതേവർഷം തന്നെ ചാവക്കാട് പൊലീസ് സ്റ്റേഷനു പിന്നിലായി സ്ഥിരം കളരി കെട്ടി ശങ്കുണ്ണി പണിക്കർ കളരി പഠിപ്പിക്കാൻ തുടങ്ങി. ആ പരമ്പരയിലെ കണ്ണിയാണ് ഇദ്ദേഹം.

ഉണ്ണി ഗുരുക്കളുടെ കളരിക്കു അമേരിക്ക, ഫ്രാൻസ്, ബൽജിയം, യുഎഇ എന്നിവിടങ്ങളിൽ ശാഖകളുണ്ട്. സംസ്ഥാന, ദേശീയ കളരിപ്പയറ്റ് മത്സരങ്ങളിൽ പതിറ്റാണ്ടുകളായി വല്ലഭട്ട കളരി സംഘത്തിന്റെ മേന്മ കാണാം. ദേശീയ കായിക ദിനത്തിൽ മുൻ ഗവർണർ പി. സദാശിവം ഉണ്ണി ഗുരുക്കളെ ആദരിച്ചിരുന്നു. കോഴിശ്ശേരി പുന്നക്കൽ സൗദാമിനി അമ്മയാണ് ഭാര്യ. കളരി ഗുരുക്കൻമാരായ കെ.പി. നിർമല, കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.കൃഷ്ണദാസ്, കെ.പി.രാജീവ്, കെ.പി.ദിനേശൻ എന്നിവരാണ് മക്കൾ. സിന്ധു, രജനി, ശ്രീജ, മധു സൂദനൻ എന്നിവർ മരുമക്കളും. സംസ്കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ