Post Header (woking) vadesheri

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ എൻ. കെ. അക്ബർ എംഎൽഎ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. എം. കെ. നബീൽ വിശിഷ്ടാതിഥിയായി.

Ambiswami restaurant

കടപ്പുറം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, പഞ്ചായത്ത് മെമ്പർ റാഹില വഹാബ്, അബ്ദുൽ ഷുക്കൂർ, പി. വി.ഉമ്മർ കുഞ്ഞി, കെ. വി.അഷ്റഫ്,സൈമൺ, ബഷീർ,ശ്രീകുമാർ,ടി.എം. ബിന്ദു, ഇ.എം.നജീബ്, ടി. എം.മുഹമ്മദ് മുബാറക്ക്, വിജോ വില്യംസ്,കെ. എസ്‌.സുഖിൽ, സ്മിത എന്നിവർ സംസാരിച്ചു.എ. ഇ. ഒ.ഇൻചാർജ് എ.ജി. ഷാജു സ്വാഗതവും ഡിക്സൺ ചെറുവത്തൂർ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)

നാളെ ശാസ്ത്ര, ഗണിത ശാസ്ത്ര,ഐടി മേളയാണ് നടക്കുക 360 ശാസ്ത്ര ഇനങ്ങളിൽ
100 വിദ്യാലയങ്ങളിൽ നിന്ന് മൂവായിലധികം വിദ്യാർത്ഥികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുക.

Third paragraph

നാളെ സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ. ടി.മേളയും നടക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയാസരഹിതമായി മേള ആസ്വദിക്കുന്നതിനുള്ള മുഴുവൻ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.