Madhavam header
Above Pot

എൻഎസ്എസ് മേഖല സമ്മേളനം നടത്തി

ഗുരുവായൂർ: എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ ഗുരുവായൂർ മേഖലയിലുള്ള കരയോഗങ്ങളുടെ മേഖല സമ്മേളനം നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ, യൂണിയൻ ഭാരവാഹികളായ ടി.ഉണ്ണികൃഷ്ണൻ, കെ.ഗോപാലൻ, ഡോ.വി.അച്യുതൻ കുട്ടി, ബിന്ദു നാരായണൻ, പി.കെ.രാജേഷ് ബാബു, വിവിധ കരയോഗങ്ങളുടെ ഭാരവാഹികളായ അകമ്പടി ബാലകൃഷ്ണൻ നായർ, അരവിന്ദൻ പല്ലത്ത്, ഒ.കെ.നാരായണൻ നായർ, ബി.മോഹൻകുമാർ എന്നിവർ സംസാരിച്ചു.

Vadasheri Footer