നഗരസഭയുടെ അശാസ്ത്രീയമായ നികുതി വർദ്ധനവിനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധയോഗം

ചാവക്കാട്: നഗരസഭയുടെ അശാസ്ത്രീയമായ നികുതി വർധനവ് കെട്ടിടഉടമകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇരുട്ടടിയായെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു നഗരസഭയുടെ ക്രമാതീതമായ കെട്ടിട നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചാവക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗിം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം .

പ്രളയം മൂലം ദുരിതമനുഭവിച്ച് അതില്‍ നിന്നുംകരകയറുന്ന കുടുംബങ്ങള്‍ക്കാണ് ഭാരിച്ച നികുതി ചുമത്തി നിയമ നോട്ടീസ് അയച്ചിട്ടുള്ളത് പ്രളയത്തിനുശേഷം കച്ചവടസ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ് കച്ചവടം കൂപ്പുകുത്തി. 300 ശതതമാനം വരെയാണ് നികുതി വര്‍ദ്‌ധിപ്പിച്ചിട്ടുള്ളത് .കെട്ടിടഉടമകള്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. അതെ സമയം പ്രളയത്തീന്‍റെ പേരില്‍ കച്ചവടക്കാരില്‍ നിന്നും പിരിച്ചെടുത്തതും ലക്ഷങ്ങളാണ്. ഭീഷണിയുടെ സ്വരത്തിലാണ് ദുരിതാശ്വാസത്തിലേക്ക് ഫണ്ട് പിരിച്ചെടുത്തത്. അശാസ്ത്രീയമായി വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കാന്‍ നഗരസഭാ അധിക്യതര്‍ തയ്യാറാവണമെന്ന് അദേഹംആവശ്യപ്പെട്ടു

.

മുന്‍സിപ്പല്‍ പ്രസിഡണ്ട് ,ജലീല്‍ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി മണ്ഡലം പ്രസിഡണ്ട് ആര്‍ .വി .അബ്ദുറഹീം,പി ,എ ,ഷാഹുല്‍ ഹമീദ്,എ, കെ അബ്ദുള്‍കരീം,മന്ദലാംകുന്ന് മുഹമ്മദുണ്ണി, റ്റി, എ ,ഹാരിസ് , കെ, കുഞ്ഞിന്‍ ഹാജി, ലത്തീഫ് പാലയൂര്‍. ഫൈസല്‍ കാനാപുള്ളി, കെ, എം സി ,സി ഷാര്‍ജ സെക്രട്ടറി, മുസ്തഫ ബ്ലാങ്ങാട്,. സെജീര്‍ പുന്ന, റിയാസ് തെക്കന്‍ ചേരി,പി.വി, ഷെരീഫ്, പി .കെ ഇസ്മായില്‍, മുഹമ്മു മണത്തല,റഹീം വഞ്ചികടവ്, അഷറഫ് വഞ്ചികടവ്, അബൂബക്കര്‍ ലിബിത, എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് ചാവക്കാട് സ്വാഗതം ,അനസ് തിരുവത്ര നന്ദിയും പറഞ്ഞു