Post Header (woking) vadesheri

ഹര്‍ത്താലില്‍ ചാവക്കാട് മേഖലയില്‍ വ്യാപക അക്രമം.

Above Post Pazhidam (working)

ചാവക്കാട് : ഹര്‍ത്താലില്‍ പോപുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലയായചാവക്കാട് വ്യാപക അക്രമം. ഒരുമനയൂര്‍ , മുത്തന്‍മാവ് , കരുവാരകുണ്ട് എന്നിവിടങ്ങളില്‍ ടോറസ്, ടാങ്കര്‍ ലോറി എന്നിവക്ക് നേരെ കല്ലെറ് ഉണ്ടായി. ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ടോറസിന്റെ ചില്ല് പൊട്ടി ഡ്രൈവരുടെ കൈയ്ക്ക് പരിക്കേറ്റു.

Ambiswami restaurant

എടക്കഴിയൂരിൽ കെ.എസ്.ആർ.ടി.സി റിക്കവറി വാനിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്കേറ്റു. സംഭവത്തിൽ പോപുലർ ഫ്രണ്ട് പ്രവർത്തനായ എടക്കഴിയൂർ ചിന്നാലിൽ ഹൗസ് കോയ മകൻ മുഹമ്മദ് റിയാസിനെ 35 പോലീസ് ഓടിച്ചിട്ട് പിടികൂടി. രാവിലെ എടക്കഴിയൂർ അതിർത്തി നാലാം കല്ലിൽ വെച്ചാണ് സംഭവം. ചാലക്കുടിയിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.

Second Paragraph  Rugmini (working)

ഡ്രെെവർ പുല്ലഴി സ്വദേശി ഷിബുവിന് പരിക്കേറ്റു.ചില്ല് പൊടി കണ്ണിലേക്ക് തെറിച്ചതോടെ ഇയാൾ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഷിബുവും സി.എൽ.ആർ ഹരിയുമാണ് ബസിൽ ഉണ്ടായിരുന്നത്